ad
Deshabhimani

കൈരളി സലാല ക്രിസ്‌മസ്, പുതുവത്സര ആഘോഷം

kairali

കൈരളി സലാലയുടെ ക്രിസ്‌മസ്, പുതുവത്സര ആഘോഷത്തിൽനിന്ന്‌

വെബ് ഡെസ്ക്

Published on Jan 02, 2026, 01:17 PM | 1 min read

സലാല: കൈരളി സലാലയുടെ ക്രിസ്‌മസ്, പുതുവത്സര ആഘോഷം ‘വസന്തോത്സവം’ എന്ന പേരിൽ കൈരളി ഹാളിൽ നടന്നു. സെക്രട്ടറി അനീഷ് റാവുത്തർ ഉദ്ഘാടനം ചെയ്തു. ആക്‌ടിങ് പ്രസിഡന്റ് രാജേഷ് പിണറായി അധ്യക്ഷനായി. ആക്‌ടിങ് ട്രഷറർ കൃഷ്‌ണദാസ് പട്ടാമ്പി സംസാരിച്ചു. നടനും സംവിധായകനുമായ ശ്രീനിവാസന് യോഗം ആദരാജ്ഞലി അർപ്പിച്ചു. എ കെ പവിത്രൻ അനുശോചന പ്രമേയം അവതരിപ്പിച്ചു.


സലാലയിലെ കലാകാരന്മാരുടെ വിവിധങ്ങളായ പരിപാടികൾ അരങ്ങേറി. ആഘോഷങ്ങളുടെ ഭാഗമായി നടന്ന കേക്ക് മുറിക്കലും കരോൾ ഗാനാലാപനവും നടന്നു. കൈരളി കൾച്ചറൽ കമ്മിറ്റിയുടെ മേൽനോട്ടത്തിൽ നടന്ന ചടങ്ങിൽ സാംസ്‌കാരിക വിഭാഗം കൺവീനർ ബൈറ ജ്യോതിഷ് സ്വാഗതവും വനിതാവിഭാഗം പ്രസിഡന്റ് ഷെമീന അൻസാരി നന്ദിയും പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home