ad
Deshabhimani

സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ച് കൈരളി സലാല വനിതാ വിഭാഗം

salalah
വെബ് ഡെസ്ക്

Published on Dec 07, 2025, 04:26 PM | 1 min read

സലാല: കൈരളി സലാലയുടെ വനിതാ വിഭാഗവും അപെക്സ് കെയർ മെഡിക്കൽ സെൻ്ററും സംയുക്തമായി സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. വെള്ളിയാഴ്ച്ച രാവിലെ 8 മണി മുതൽ ആരംഭിച്ച ക്യാമ്പ് 12 മണിക്ക് അവസാനിച്ചു. സനായ്യയിലെ അപ്പെക്സ് കെയർ മെഡിക്കൽ സെന്ററിൽ വെച്ചാണ് ക്യാമ്പ് സംഘടിപ്പിച്ചത്. ക്യാമ്പിൽ നിരവധി പ്രവാസികൾ പങ്കെടുത്തു. മലയാളികൾക്ക് പുറമേ വിദേശീയരും ക്യമ്പിന്റെ ഭാ​ഗമായി. ഡോ. സാജിദുള്ളയുടെ നേതൃത്വത്തിൽ ബ്ലഡ് ഷുഗർ, പ്രഷർ, കൊളസ്‌ട്രോൾ എന്നീ രോ​ഗങ്ങളുടെ രക്ത പരിശോധന നടത്തി.


മെഡിക്കൽ ക്യാമ്പിൻ്റെ ഉദ്ഘാടനം കൈരളി സലാല ആക്റ്റിംങ് ജനൽ സെക്രട്ടറി അനീഷ് റാവുത്തർ നിർവഹിച്ചു. വനിതാ പ്രസിഡൻ്റ് ഷെമീന അൻസാരിയുടെ അധ്യക്ഷയായി. കൈരളി ആക്റ്റിംങ് പ്രസിഡൻ്റ് രാജേഷ് പിണറായി, ഡോ ആർ എസ് സുനിൽ പ്രസാദ്, വനിതാ മേഖല സെക്രട്ടറിമാരായ ബിന്ദു ഗോപാല കൃഷ്ണൻ, സിന്ദു ബിജു, തീർത്ഥ സജീഷ്, വനിതാ വിഭാഗം സെക്രട്ടറി സീന സുരേന്ദ്രൻ, വനിത ജോ സെക്രട്ടറി രേഷ്മ സിജോയ് എന്നിവർ സംസാരിച്ചു.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home