ad
Deshabhimani

കൈരളി ഓണാഘോഷം സ്വാഗതസംഘം രൂപീകരിച്ചു.

kairali cultural association
വെബ് ഡെസ്ക്

Published on Jul 17, 2025, 03:16 PM | 1 min read

ഫുജൈറ : കൈരളി കൾച്ചറൽ അസോസിയേഷൻ ഫുജൈറ യൂണിറ്റിൻ്റെ നേതൃത്വത്തിൽ സെപ്തംബർ 14 ന് ഓണാഘോഷം സംഘടിപ്പിക്കുവാൻ തീരുമാനിച്ചു.കൈരളി കലാവിഭാഗം അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികളും ഗാനമേളയും ഓണസദ്യയും ഓണാഘോഷത്തിൻ്റെ ഭാഗമായി ഉണ്ടാകും. കൈരളി ഓണാഘോഷം വിജയിപ്പിക്കുന്നതിനായി സുഭാഷ് വി എസ് ചെയർമാനും ടിറ്റോ തോമസ് ജനറൽ കൺവീനറുമായി സ്വാഗത സംഘം രൂപികരിച്ചു.


കൈരളി ഫുജൈറ യൂണിറ്റ് പ്രസിഡൻ്റ് പ്രദീപിൻ്റെ അധ്യക്ഷതയിൽ കൈരളി ഓഫീസിൽ ചേർന്ന യോഗം കൈരളി സെൻട്രൽ കമ്മറ്റി ജോയിൻ്റ് സെക്രട്ടറി സുധീർ തെക്കേക്കര ഉദ്ഘാടനം ചെയ്തു, സെൻട്രൽ കമ്മറ്റി വൈസ് പ്രസിഡൻറ് ഉമ്മർ ചോലയ്ക്കൽ , സെൻട്രൽ കമ്മറ്റി അംഗം അഷറഫ് പിലാക്കൽ എന്നിവർ സംസാരിച്ചു. യൂണിറ്റ് സെക്രട്ടറി വിഷ്ണു അജയ് സ്വാഗതവും യൂണിറ്റ് ട്രഷറർ മുഹമ്മദ് നിഷാൻ നന്ദിയും പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home