നവോദയ യാമ്പു ഏരിയ മെമ്പർഷിപ് ക്യാമ്പയിൻ തുടങ്ങി

മുഹമ്മദ് ഷാക്കിർ തിരൂർ, ഷഫ്‌ന ഷറി ദമ്പതികൾക്ക് മെമ്പർഷിപ് നൽകി അജോ ജോർജ് ക്യാമ്പയിൻ ഉദ്ഘാടനം ചെയ്യുന്നു
ജിദ്ദ: ജിദ്ദ നവോദയ യാമ്പു ഏരിയ കമ്മിറ്റിയുടെ 2026ലെ മെമ്പർഷിപ് ക്യാമ്പയിൻ തുടങ്ങി. ‘കൂടറ്റവർക്ക് കൂട്ടാകുവാൻ നവോദയയിൽ അംഗമാകൂ, ജീവകാരുണ്യ പ്രവർത്തനങ്ങളിൽ പങ്കാളിയാകൂ' എന്ന മുദ്രാവാക്യത്തിലാണ് ഇത്തവണത്തെ ക്യാമ്പയിൻ. മുഹമ്മദ് ഷാക്കിർ തിരൂർ, ഷഫ്‌ന ഷറി ദമ്പതികൾക്ക് മെമ്പർഷിപ് നൽകി നവോദയ വൈസ് പ്രസിഡന്റും യാമ്പു രക്ഷാധികാരിയുമായ അജോ ജോർജ് ഉദ്ഘാടനം നിര്‍വഹിച്ചു.
ഏരിയ ജോയിന്റ് സെക്രട്ടറി രാജീവ് തിരുവല്ല, ട്രഷറർ ശ്രീകാന്ത് നീലകണ്ഠൻ, ഏരിയ ജീവകാരുണ്യ കൺവീനർ എ പി സാക്കിർ, ജോയിന്റ് സെക്രട്ടറി ഷൗക്കത്ത് മണ്ണാർക്കാട്, വൈസ് പ്രസിഡന്റുമാരായ ഷാഹുൽ ഹമീദ് തിരുനാവായ, സമീർ മൂച്ചിക്കൽ, ഏരിയ കമ്മിറ്റി അംഗങ്ങളായ വിനയൻ പാലത്തിങ്ങൽ, നിസാമുദ്ദീൻ കല്ലറ, റിജേഷ് ബാലൻ, നജീബ് ഖാൻ വെഞ്ഞാറമൂട്, അബ്‌ദുൾ നാസർ കടലായി തുടങ്ങിയവർ സംസാരിച്ചു.










0 comments