ad
Deshabhimani

ഹായിൽ നവോദയ അംഗത്വ ക്യാമ്പയിന്‌ തുടക്കം

navodaya

മോഹനൻ പാനൂരിന് ആദ്യ മെമ്പർഷിപ് നൽകി ഹായിൽ രക്ഷാധികാരി സുനിൽ മാട്ടൂൽ അംഗത്വ ക്യാമ്പയിൻ ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Dec 29, 2025, 11:13 AM | 1 min read

ജിദ്ദ: ഹായിൽ നവോദയ കലാസാംസ്‌കാരിക വേദിയുടെ പത്താം വാർഷികാഘോഷങ്ങളുടെ ഭാഗമായി 2026 വർഷത്തേക്കുള്ള അംഗത്വ ക്യാമ്പയിന്‌ തുടക്കം. ഹബീബ് മെഡിക്കൽ സെന്റർ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ പുതിയ കലണ്ടറും പ്രകാശിപ്പിച്ചു.


മോഹനൻ പാനൂരിന് ആദ്യ മെമ്പർഷിപ് നൽകി ഹായിൽ രക്ഷാധികാരി സുനിൽ മാട്ടൂൽ ക്യാമ്പയിൻ ഉദ്ഘാടനം ചെയ്തു. ഹബീബ് മെഡിക്കൽ സെന്റർ എംഡി നിസാം പറക്കോടിന് നൽകി രക്ഷാധികാരി സമിതി അംഗം ജസീൽ കുന്നക്കാവ് 2026-ലെ നവോദയയുടെ കലണ്ടർ പ്രകാശിപ്പിച്ചു. ഹായിൽ നവോദയ പ്രസിഡന്റ് മനോജ് ചാവശേരി അധ്യക്ഷനായി. പ്രശാന്ത് കൂത്തുപറമ്പ് സ്വാഗതവും സോമരാജ് ഏലംകുളം നന്ദിയും പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home