ad
Deshabhimani

ജല ക്രിസ്‌മസ്‌, -പുതുവത്സരാഘോഷം

jala jisan

ജലയുടെ ക്രിസ്‌മസ്‌, -പുതുവത്സരാഘോഷത്തിൽ ജല ട്രഷററും ജിസാൻ സർവകലാശാല പ്രൊഫസറുമായ ഡോ. ജോ വർഗീസ് സംസാരിക്കുന്നു

വെബ് ഡെസ്ക്

Published on Dec 28, 2025, 11:40 AM | 2 min read

ജിസാൻ: ജിസാൻ ആർട് ലവേഴ്‌സ് അസോസിയേഷ (ജല)ന്റെ ക്രിസ്‌മസ്‌, -പുതുവത്സരാഘോഷം ഫുക്ക മറീന ഓഡിറ്റോറിയത്തിൽ നടന്നു. കേന്ദ്ര കമ്മിറ്റി പ്രസിഡന്റ്‌ ഫൈസൽ മേലാറ്റൂർ അധ്യക്ഷനായി. ട്രഷററും ജിസാൻ സർവകലാശാല പ്രൊഫസറുമായ ഡോ. ജോ വർഗീസ്, ജനറൽ സെക്രട്ടറി സലാം കൂട്ടായി, രക്ഷാധികാരി താഹ കൊല്ലേത്ത്, വൈസ് പ്രസിഡന്റ്‌ ഹനീഫ മൂന്നിയൂർ, എന്നിവർ സംസാരിച്ചു. രക്ഷാധികാരി കെ മനോജ് കുമാർ ചലച്ചിത്ര താരം ശ്രീനിവാസനെ അനുസ്‌മരിച്ചു.


ഡോ. ലിൻ അനീഷിന് മെമ്പർഷിപ് നൽകി താഹ കൊല്ലേത്ത്‌ 2026ലെ അംഗത്വ ക്യാമ്പയിൽ ഉദ്‌ഘാടനം ചെയ്‌തു. ജബ്ബാർ പാലക്കാട്, സാദിഖ് പരപ്പനങ്ങാടി എന്നിവർക്ക് നൽകി സലാം കൂട്ടായി ജല കലണ്ടർ പ്രകാശിപ്പിച്ചു.

മുസ്‌തഫ പൂവത്തിങ്കൽ സാന്തോക്ലോസായി. ഡോ. അനീസ് ജോസഫ്, ആന്റോ, പ്രീതി ജോർജ്‌, ഡോ. ജോസഫ്, ഗീത ജോ, സിൻജോ എന്നിവരുടെ നേതൃത്വത്തിൽ ക്രിസ്‌മസ്‌ കാരൾ ഗാനം ആലപിച്ചു. അബ്ബാസ് പട്ടാമ്പി, ഡോ. രമേശ്‌ മൂച്ചിക്കൽ, സലിം മൈസൂർ, രശ്‌മി സത്യൻ, പ്രവിത, ഡോ. അനീഷ് ജോസഫ്, അഭിലാഷ് കൊല്ലം, സുൽഫി കാലിക്കറ്റ്, അന്തുഷ ചെട്ടിപ്പടി, റമീസ്, സുമയ്യ, കൃഷ, ലിംന ജിബ്‌സ്, ലൂക്കാസ് ലിജു ഗാനങ്ങൾ ആലപിച്ചു. പി എസ് തീർഥ, സാധിക വിജീഷ്, സാൻവി, നൂറ ഫാത്തിമ, സാധ്വിക സൂരജ്, ഹയ ഫാത്തിമ, ഈതൻ ജോർജ്‌, സൈറ ജഹാംജീർ, നൂറ മറിയ ജിനു, സയാൻ ജഹാംഗീർ, ഇവലിൻ ജോർജ്‌, സീറ റിച്ചു ജിനു, എലീന ജോർജ്, ഇറാന ആൻ സിൻജോ, ട്രീന ജോബിൻ, നീറ ആൻ സിൻജോ എന്നിവരുടെ നൃത്തനൃത്യം നടന്നു. ഹയ ഫാത്തിമയും സംഘവും അവതരിപ്പിച്ച ഒപ്പനയും സുൾഫി കാലിക്കറ്റും സംഘവും അവതരിപ്പിച്ച കോൽക്കളിയും പുരുഷന്മാരുടെ ഒപ്പനയും ഫൈസൽ പെരുമ്പാവൂരും ഗോകുൽ കോഴിക്കോടും അവതരിപ്പിച്ച മിമിക്‌സ് മസാലയും ഹൃദ്യമായി. മീഡിയ ചെയർമാൻ ഹർഷാദ് അമ്പയകുന്നുമ്മേൽ അവതാരകനായി.
സലിം മൈസൂർ, ജബ്ബാർ പാലക്കാട്, ജോർജ് തോമസ്, എ കെ പി സഹൽ, സാദിഖ് പരപ്പനങ്ങാടി, ബാലൻ കൊടുങ്ങല്ലൂർ, ഹക്കീം, ജമാൽ കടലുണ്ടി, നൗഷാദ് പുതിയതോപ്പിൽ, അഷ്‌റഫ് പാണ്ടിക്കാട്, ഷാജി ഷാജഹാൻ, ഷെൽജൻ, ഷിഹാബ് കരുനാഗപ്പള്ളി, യാസര്‍ പരപ്പനങ്ങാടി, സെമീര്‍ പരപ്പനങ്ങാടി, കണ്ണന്‍, മനോജ്, കോശി വര്‍ഗീസ്, അഭിലാഷ്, ഹരിദാസ്, മോഹൻദാസ്, ജോജോ എന്നിവർ നേതൃത്വം നൽകി. കേന്ദ്ര കമ്മിറ്റി വൈസ് പ്രസിഡന്റ്‌ ഡോ. രമേശ് മൂച്ചിക്കൽ സ്വാഗതവും സെക്രട്ടറി അനീഷ് നായർ നന്ദിയും പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home