ad
Deshabhimani

പി സി എഫ് സലാല മേഖലാ കമ്മിറ്റി; ഇഫ്താർ സംഗമം സംഘടിപ്പിച്ചു

swalalh
വെബ് ഡെസ്ക്

Published on Mar 18, 2026, 04:44 PM | 1 min read

സലാല: പി സി എഫ് സലാല മേഖലാ കമ്മിറ്റിയുടെ ഇഫ്താർ സംഗമം ആർട്ട് ഓഫ് സ്പൈസസ് റസ്റ്റോറൻ്റിൽ നടന്നു. സലാല പി സി എഫ് പ്രസിഡൻ്റ് ഇബ്രാഹിം വേളത്ത് അധ്യക്ഷനായി. ഇന്ത്യൻ എംബസി കോൺസിലാർ എജൻ്റ് കെ സനാതനൻ, റസൽ മുഹമ്മദ്, ഡോ നിസ്ത്താർ, ഡോ അബൂബക്കർ സിദീഖ്, ലോക കേരള സഭാഗം ഗംഗാധരൻ അയ്യപ്പൻ, കൈരളി ജനറൽ സെക്രട്ടറി ലിജോ ലാസർ, മലയാള മിഷൻ സലാല ചാപ്റ്റർ ചെയർമാൻ എ കെ പവിത്രൻ, പവിത്രൻ കാരായി തുടങ്ങി സലാലയിലെ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖർ ഇഫ്താർ സംഗമത്തിൽ പങ്കു ചേർന്നു. വാപ്പു വല്ലപ്പുഴ, യൂസഫ് ചന്ദ്രാപ്പിന്നി, യൂസഫ് കൊടുങ്ങല്ലൂർ, റിയാസ് കൊല്ലം, ഫൈസൽ കൊടുങ്ങല്ലൂർ എന്നിവരാണ് സംഗമത്തിന് നേതൃത്വം നൽകിയത്. പി സി എഫ് ഒമാൻ നാഷണൽ കമ്മിറ്റി പ്രസിഡൻ്റ് റസാക്ക് ചാലിശ്ശേരി സ്വാഗതവും സെക്രട്ടറി ഫൈസൽ പയ്യോളി നന്ദിയും പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home