ad
Deshabhimani

ജിദ്ദയിലെ വനിതാ കൂട്ടായ്മ ഇ ഡബ്ല്യു എ ഇഫ്താർ സംഗമം സംഘടിപ്പിച്ചു

ewa

ഇഫ്താർ സംഗമത്തിൽ നിന്നും

വെബ് ഡെസ്ക്

Published on Mar 19, 2026, 04:55 PM | 1 min read

ജിദ്ദ: പ്രവാസി വനിതകളുടെ ഉന്നമനത്തിനായി പ്രവർത്തിക്കുന്ന സാംസ്‌കാരിക സംഘടനയായ എംപവറിംഗ് വിമൻസ് അലയൻസ് (EWA) അംഗങ്ങൾക്കായി ഇഫ്താർ വിരുന്ന് ഒരുക്കി. ജിദ്ദ റിഹാബിലെ പാർക്കിൽ നടന്ന സംഗമത്തിൽ നിരവധി കുടുംബാം​ഗങ്ങൾ പങ്കെടുത്തു. വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച കുടുംബിനികളെയും ഉദ്യോഗസ്ഥരെയും ഒരുമിച്ച് അണിനിരത്തിയാണ് സംഘടന പ്രവർത്തിക്കുന്നത്.


സ്ഥാപക നേതാവായ സോഫിയ സുനിൽ, കോർഡിനേറ്റർമാരായ സബീന റാഫി, ജ്യോതി ബാബുകുമാർ, സാബിറ മജീദ് എന്നിവർ നേതൃത്വം നൽകി. എക്സിക്യൂട്ടീവ് അംഗങ്ങൾ സ്വന്തം വീടുകളിൽ പാകം ചെയ്ത വിഭവങ്ങളാണ് ഇഫ്താറിൽ വിളമ്പിയത്. മറിയം റോസ് ടീച്ചർ റമദാൻ സന്ദേശം നൽകി



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home