ad
Deshabhimani

ബലിപെരുന്നാൾ അവധി: ദുബായിൽ ആറ് ദിവസം സൗജന്യ പാർക്കിങ്; മെട്രോ സമയത്തിലും മാറ്റം

dubai parking ai
വെബ് ഡെസ്ക്

Published on May 23, 2026, 07:17 PM | 1 min read

ദുബായ്: ബലിപെരുന്നാൾ അവധിയോടനുബന്ധിച്ച് ദുബായിൽ തുടർച്ചയായ ആറ് ദിവസത്തേക്ക് പൊതുപാർക്കിങ് സൗജന്യമായിരിക്കുമെന്ന് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിച്ചു. മേയ് 24 ഞായറാഴ്ച മുതൽ മേയ് 29 വെള്ളിയാഴ്ച വരെയാണ് പൊതുപാർക്കിങ് നിരക്കുകൾ ഈടാക്കാത്തത്.


മേയ് 25 മുതൽ 29 വരെയുള്ള ദിവസങ്ങളിലാണ് ആർടിഎ ഇളവ് പ്രഖ്യാപിച്ചതെങ്കിലും, ദുബായിൽ ഞായറാഴ്ചകളിൽ പതിവായി സൗജന്യ പാർക്കിങ് ഉള്ളതിനാൽ വാഹനയാത്രികർക്ക് ആകെ ആറ് ദിവസത്തെ ആനുകൂല്യം ലഭിക്കും. മൾട്ടി സ്റ്റോറി പാർക്കിങ് കെട്ടിടങ്ങൾ ഒഴികെയുള്ള എല്ലാ പൊതുപാർക്കിങ് മേഖലകളിലും ഈ ഇളവ് ബാധകമായിരിക്കും.


കസ്റ്റമർ ഹാപ്പിനസ് സെന്ററുകളും വാഹന പരിശോധനയും


അവധിക്കാലത്ത് ആർടിഎയുടെ കസ്റ്റമർ ഹാപ്പിനസ് സെന്ററുകൾ അടച്ചിടുമെങ്കിലും ഉം റമൂലിലെ കസ്റ്റമർ ഹാപ്പിനസ് സെന്ററും ദേര, അൽ ബർഷ, അൽ തവാർ, അൽ കിഫാഫ്, ആർടിഎ ആസ്ഥാനം എന്നിവിടങ്ങളിലെ സ്മാർട്ട് കിയോസ്കുകളും 24 മണിക്കൂറും പ്രവർത്തിക്കും. വാഹന പരിശോധനാ കേന്ദ്രങ്ങൾ മേയ് 26 ചൊവ്വാഴ്ച മുതൽ മേയ് 29 വെള്ളിയാഴ്ച വരെ അടച്ചിടും. മേയ് 30 ശനിയാഴ്ച മുതൽ ഇവയുടെ പ്രവർത്തനം പുനരാരംഭിക്കും.


സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് മേയ് 26 മുതൽ 29 വരെ നാല് ദിവസത്തെ ശമ്പളത്തോടുകൂടിയ അവധി മാനവവിഭവശേഷി-എമിറാറ്റിസേഷൻ മന്ത്രാലയം പ്രഖ്യാപിച്ചിട്ടുണ്ട്. വാരന്ത്യ അവധി കൂടി ലഭിക്കുന്നവർക്ക് ആകെ ആറ് ദിവസത്തെ നീണ്ട അവധിയാണ് ഇത്തവണ ലഭിക്കുക.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home