മൂന്നാമതും കടൽകടന്ന് 'ധോമി കിത കിത ധോമി' നാടകം; മെറ്റയിൽ തെരഞ്ഞെടുക്കപ്പെട്ടു

ദുബായ്: തിയേറ്റർ ദുബായ് ഇന്റർനാഷണൽ അവതരിപ്പിച്ച 'ധോമി കിത കിത ധോമി' എന്ന നാടകം മഹീന്ദ്ര എക്സലൻസ് ഇൻ തിയേറ്റർ അവാർഡിന്റെ (META) 21-ാം പതിപ്പിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. ഇന്ത്യയിലെ വിവിധ ഭാഷകളിൽ നിന്നുള്ള 422 നാടകങ്ങളിൽ നിന്ന് തിരഞ്ഞെടുത്ത മികച്ച 10 നാടകങ്ങളുടെ പട്ടികയിലാണ് ഈ പ്രവാസി നാടകം ഇടംപിടിച്ചത്.
തുടർച്ചയായ മൂന്നാം തവണയാണ് ഒ ടി ഷാജഹാൻ സംവിധാനം ചെയ്യുന്ന നാടകം മെറ്റയിൽ അരങ്ങേറാൻ പോകുന്നത്. യു എ ഇയിൽ നിന്നുള്ള 22 ഓളം കലാകാരന്മാരാണ് നാടകം അവതരിപ്പിക്കാനായി ഡൽഹിയിലേക്ക് എത്തുന്നത്. അബുദാബി കെഎസ് സി ഭരത് മുരളി നാടകോത്സവത്തിൽ മികച്ച നടീനടന്മാരുൾപ്പെടെയുള്ള പുരസ്കാരങ്ങൾ ഈ നാടകം നേടിയിരുന്നു. മികച്ച തിരക്കഥ, നടൻ, നടി, രംഗസജ്ജീകരണം, വെളിച്ചവിന്യാസം, വേഷവിതാനം തുടങ്ങി 13 വിഭാഗങ്ങളിൽ നാമനിർദ്ദേശം ലഭിച്ചത്.










0 comments