Deshabhimani

സുമേഷിന്റെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി

sumesh
വെബ് ഡെസ്ക്

Published on Jul 11, 2025, 03:20 AM | 1 min read

സലാല

സലാലയിൽ മരിച്ച നിലയിൽ കണ്ടെത്തിയ തൃശൂർ വാടാനപ്പള്ളി തൃത്തല്ലൂർ സ്വദേശി പനക്കപ്പറമ്പിൽ സുമേഷ്‌ (37) ന്റെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി. സലാലയിൽ നിന്നുള്ള എയർ ഇന്ത്യ എക്‌സ്‌പ്രസ്‌ വിമാനത്തിൽ കോഴിക്കോട് എത്തിക്കുന്ന മൃതദേഹം വെള്ളി പകൽ 11ന്‌ വീട്ടുവളപ്പിൽ സംസ്‌കരിക്കും.

കോഴിക്കോട്‌ വിമാനത്താവളത്തിൽനിന്ന്‌ മൃതദേഹം വീട്ടിലെത്തിക്കാൻ നോർക്കയുടെ സൗജന്യ ആംബുലൻസ് സേവനം ലഭ്യമാക്കിയിട്ടുണ്ട്‌. കൈരളി സലാലയുടെ നേതൃത്വത്തിൽ നടപടികൾ പൂർത്തിയാക്കിയാണ്‌ മൃതദേഹം നാട്ടിലേക്ക്‌ കൊണ്ടുപോയത്‌.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home