ad
Deshabhimani

ജലീൽ രാമന്തളിയുടെ വിയോഗത്തിൽ അനുശോചിച്ചു

jaleel
വെബ് ഡെസ്ക്

Published on Feb 25, 2026, 02:07 PM | 1 min read

അബുദാബി: മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ ജലീൽ രാമന്തളിയുടെ വിയോഗത്തിൽ ഇന്ത്യൻ മീഡിയ അബുദാബി (ഐഎംഎ) അനുശോചിച്ചു. അബുദാബിയിലെ മലയാള മാധ്യമപ്രവർത്തനത്തിന് സംഘടിത രൂപം നൽകുന്നതിൽ നിർണായക പങ്കുവഹിച്ചവരിൽ ഒരാളായിരുന്നു അദ്ദേഹമെന്ന്‌ യോഗം അനുസ്‌മരിച്ചു. ജലീലിന്റെ വിയോഗം പ്രവാസി മാധ്യമ-സാംസ്‌കാരിക മേഖലയ്ക്ക് വലിയ നഷ്ടമാണെന്നും കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നതായും ഐഎംഎ അറിയിച്ചു.


ഭാരവാഹികളായ റാഷിദ് പൂമാടം, സമീർ കല്ലറ, ഷിജിന കണ്ണൻദാസ്, സഫറുള്ള പാലപ്പെട്ടി, റസാഖ് ഒരുമനയൂർ, നിസാമുദ്ദീൻ, അനിൽ സി ഇടിക്കുള, എൻ എം അബൂബക്കർ, പി എം അബ്ദുൾ റഹ്മാൻ എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home