സമൂഹ നോമ്പുതുറ സംഘടിപ്പിച്ചു

സലാല: എസ് ഐ സി സലാല ടൗൺ ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മജ്‌ലിസുന്നൂറും പ്രൗഢമായ നോമ്പുതുറയും സംഘടിപ്പിച്ചു. സലാല ചൗക്കിലുള്ള മസ്കറ്റ് ഫാർമസിയുടെ സമീപത്തുള്ള ബിൽഡിങ് മുകളിൽ നടന്ന മജ്‌ലിസുന്നൂർ സദസ്സിന് എസ് ഐ സി സലാല കേന്ദ്ര കമ്മിറ്റി ഉപദേശക സമിതി ചെയർമാൻ അബ്ദുൽ ലത്തീഫ് ഫൈസി നേതൃത്വം നൽകി.
തുടർന്ന് നടന്ന ഇഫ്താർ സംഗമത്തിൽ എസ് ഐ സി സലാല പ്രസിഡന്റ് അബ്ദുൽ അസീസ് മണിമല, സലാല കെ എം സി സി പ്രസിഡന്റ് വി പി അബ്ദുൽ സലാം ഹാജി, എസ് ഐ സി സലാല കേന്ദ്ര കമ്മിറ്റി നേതാക്കളായ അബ്ദുൽ ഹമീദ് ഫൈസി, അബ്ദുൽ ഫത്താഹ്, റഹ്മത്തുള്ള, എസ് കെ എസ് എസ് എഫ് പ്രസിഡൻറ് അബ്ദുള്ള അൻവരി മുടിക്കോട് , ജനറൽ സെക്രട്ടറി സനീഷ് കൊട്ടക്കൽ മറ്റു സാമൂഹിക രാഷ്ട്രീയ സംഘടനകളുടെ നേതാക്കളായ ഹുസൈൻ കാച്ചിലോട്, മഹമൂദ് ഹാജി എടച്ചേരി, നാസർ കമ്മൂന, കാസിം കോക്കൂർ, അബ്ബാസ് തൊട്ടറ, റസാക്ക് ചാലിശേരി, വാപ്പു വല്ലപ്പുഴ തുടങ്ങിയ പ്രമുഖ നേതാക്കളും പങ്കെടുത്തു. റഈസ് ശിവപുരം, അബ്ദുൽ റസാഖ് സ്വിസ്സ്, അൽത്താഫ് അൽ നോബി, ഷാനവാസ് കാഞ്ഞിരോട്, അയ്യുബ് ഇരിക്കൂർ തുടങ്ങിയവർ പരിപാടി നിയന്ത്രിച്ചു.










0 comments