ad
Deshabhimani

ചില്ല ഡിസംബർ വായന

chilla

സ്‌നിഗ്ധ വിപിൻ വായനാനുഭവം പങ്കുവയ്ക്കുന്നു

വെബ് ഡെസ്ക്

Published on Jan 11, 2026, 05:31 PM | 1 min read

റിയാദ്: പിയുഷ് ശ്രീവാസ്‌തവയുടെ ‘ഫ്രം ഗാന്ധി ടു ന്യൂ ഗാന്ധി' പുസ്‌തകത്തിന്റെ വായനാനുഭവം അവതരിപ്പിച്ച്‌ ഷഹീബ ചില്ല ഡിസംബർ വായനയ്ക്ക് തുടക്കം കുറിച്ചു. ഗാന്ധിയെ ചരിത്രവ്യക്തിയായി മാത്രമല്ല, കാലാകാലങ്ങളിൽ രാഷ്ട്രീയമായി പുനർനിർമിക്കപ്പെടുന്ന പ്രതീകമായി വായിക്കുന്ന വിമർശനാത്മക പഠനമാണ്‌ പുസ്‌തകമെന്ന് അവർ പറഞ്ഞു.


ആൻജി തോമസിന്റെ ‘ദ ഹേറ്റ് യു ഗിവ്’ നോവൽ സ്‌നിഗ്ധ വിപിൻ അവതരിപ്പിച്ചു. വംശീയത, പൊലീസ് അക്രമം, സാമൂഹിക അനീതികൾ എന്നിവയെ ശക്തമായി ചോദ്യം ചെയ്യുന്നതാണ്‌ കൃതി. ലോകത്തെ വിവേചനങ്ങളെയും പ്രതിരോധങ്ങളെയും മനസ്സിലാക്കാൻ സഹായിക്കുന്ന പുസ്‌തകമാണിതെന്നും അവർ കൂട്ടിച്ചേർത്തു. സഹർ ഖലീഫയുടെ ‘വൈൽഡ് തോൺസ്' നോവലിന്റെ വായനാനുഭവം ഷിംന സീനത്ത് അവതരിപ്പിച്ചു. അധിനിവേശത്തിന്റെ നിഴലിൽ ജീവിക്കുന്ന പലസ്‌തീൻ സമൂഹത്തിന്റെ യാഥാർഥ്യങ്ങൾ, തൊഴിലാളികളുടെ ജീവിതം, പ്രതിരോധത്തിന്റെ വഴികൾ, വ്യക്തിഗത നൈതിക ദ്വന്ദങ്ങൾ എന്നിവ നോവലിന്റെ കേന്ദ്രവിഷയങ്ങളാണ്‌. അധിനിവേശ വ്യവസ്ഥയ്ക്കുള്ളിൽ ജോലി ചെയ്യേണ്ടിവരുന്നവരും അതിനെതിരെയുള്ള തുറന്ന പോരാട്ടവും കൃതി വരച്ചുകാട്ടുന്നതായും ഷിംന വ്യക്തമാക്കി.


റഫീഖ് പന്നിയങ്കരയുടെ "പ്രിയപ്പെട്ടൊരാൾ’ കൃതി നജീം കൊച്ചുകലുങ്ക് അവതരിപ്പിച്ചു. സ്വകാര്യ അനുഭവങ്ങളെ സാമൂഹ്യബോധ്യങ്ങളുമായി ചേർത്ത്, സ്‌നേഹവും നഷ്ടവും രാഷ്ട്രീയ നിസ്സഹായതയും ആഴത്തിൽ അവതരിപ്പിക്കുന്ന കൃതിയാണിതെന്ന് അദ്ദേഹം പറഞ്ഞു. സീബ കൂവോട് മോഡറേറ്ററായി. ഷമീർ കുന്നുമ്മൽ, റഫീഖ് പന്നിയങ്കര, ഇഖ്ബാൽ വടകര, വിപിൻ കുമാർ എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home