“ഹൃദയപക്ഷ ചിന്തകൾ” കവർ പ്രകാശനം ചെയ്തു

ലിറ്റററി അസോസ്സിയേഷൻ ഓഫ് നോർത്ത് അമേരിക്ക (ലാന) യുടെ പ്രസിഡന്റും എഴുത്തുകാരനുമായ അമ്പഴക്കാട്ട് ശങ്കരന്റെ “ഹൃദയപക്ഷ ചിന്തകൾ” (ലേഖന സമാഹാരം) എന്ന പുസ്തകത്തിന്റെ കവർ പ്രകാശനം കവി സെബാസ്റ്റ്യൻ നിർവഹിച്ചു. എഴുത്തുകാരൻ ഇ സന്തോഷ് കുമാർ അവതാരിക എഴുതിയ പുസ്തകം ഒക്ടോബർ 31 - നവംമ്പർ 1, 2 എന്നീ തിയതികളിലായി നടക്കുന്ന ലിറ്റററി അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്ക (ലാന)യുടെ പതിനാലാം ദ്വൈവാർഷിക സമ്മേളനത്തിൽ വെച്ച് എഴുത്തുകാരനും പ്രഭാഷകനുമായ സുനിൽ പി ഇളയിടം പ്രകാശനം ചെയ്യും. പുലിറ്റ്സർ ബുക്സ് പ്രസിദ്ധീകരിച്ച വഴിയമ്പലം (നോവൽ), കൊടുക്കാക്കടം (കഥാസമാഹാരം) എന്നീ രണ്ടു പുസ്തകങ്ങൾക്കുശേഷം നിധി ബുക്സ് പ്രസിദ്ധീകരിക്കുന്ന പുസ്തകമാണ് ഹൃദയപക്ഷ ചിന്തകൾ.










0 comments