അക്കാഫ് ക്യാമ്പസ് ഓണം ലോഗോ പ്രകാശിപ്പിച്ചു

ദുബായ്: അക്കാഫ് ഇവന്റ്സ് ക്യാമ്പസ് ഓണം പരിപാടിയുടെ ലോഗോയും ബ്രോഷറും പ്രകാശിപ്പിച്ചു. ദുബായ് വേൾഡ് ട്രേഡ് സെന്റർ ഹാളിൽ നടന്ന ഗ്ലോബൽ മീഡിയ ഫാഷൻ ലീഗിന്റെ അഞ്ചാം പതിപ്പിൽ ബോളിവുഡ് താരം നേഹ സക്‌സേന ലോഗോയും ബ്രോഷറും പ്രകാശിപ്പിച്ചു.
വെൽത്ത് ഐ സിഇഒ വിജയകുമാർ ഏറ്റുവാങ്ങി. കേന്ദ്ര സാമൂഹ്യ ശാക്തീകരണ മന്ത്രി രാംദാസ് അത്തേവാലെ മുഖ്യാതിഥിയായി. അക്കാഫ് ചെയർമാൻ ഷാഹുൽ ഹമീദ്, വനിതാവിഭാഗം ജനറൽ സെക്രട്ടറി രശ്‌മി ഐസക്, കോ-ഓർഡിനേറ്റർ സനീഷ്, ഓണാഘോഷം ജനറൽ കൺവീനർ വി എം ഷാജൻ, ജോയിന്റ് കൺവീനർ രാജാറാം ഷാ എന്നിവർ സംസാരിച്ചു.
അക്കാഫ് മുഖ്യരക്ഷാധികാരി ഐസക് ജോൺ പട്ടാണിപ്പറമ്പിൽ, ചെയർമാൻ ഷാഹുൽ ഹമീദ്, പ്രസിഡന്റ് ചാൾസ് പോൾ, ജനറൽ സെക്രട്ടറി വി എസ് ബിജു കുമാർ, ട്രഷറർ ജൂഡിൻ ഫെർണാണ്ടസ്, ചീഫ് കോ-ഓർഡിനേറ്റർ അനൂപ് അനിൽ ദേവൻ, സെക്രട്ടറി കെ വി മനോജ്, ഓണം ഡയറക്ടർ വി സി മനോജ്, പ്രതാപ് നായർ, സിന്ധു ജയറാം, വി എം ഷാജൻ, സുരേഷ് കാശി, മഞ്ജു ശ്രീകുമാർ, രാജാറാം ഷാ എന്നിവർ നേതൃത്വം നൽകി.
അക്കാഫ് ‘ക്യാമ്പസ് ഓണം’ ലോഗോ ബോളിവുഡ് താരം നേഹ സക്‌സേന പ്രകാശിപ്പിക്കുന്നു










0 comments