ad
Deshabhimani

അഹ്‌മദിയ്യാ മുസ്‌ലിം ജമാഅത്ത് ആഗോള വാർഷിക സമ്മേളനം

ahmaddiyya
വെബ് ഡെസ്ക്

Published on Jul 27, 2026, 02:31 PM | 1 min read

ആൾട്ടൺ: അഹ്‌മദിയ്യാ മുസ്‌ലിം ജമാഅത്തിന്റെ 60-ാമത് ആഗോള വാർഷിക സമ്മേളനത്തിന് (ജൽസ സാലാന) ഹാംപ്ഷയറിലെ ഹദീഖത്തുൽ മഹ്ദിയിൽ തുടക്കമായി. മൂന്നു ദിവസത്തെ അന്താരാഷ്ട്ര സംഗമം അഹ്‌മദിയ്യാ മുസ്‌ലിം ജമാഅത്തിന്റെ ആഗോള നേതാവും അഞ്ചാം ഖലീഫയുമായ ഹദ്റത്ത് മിർസാ മസ്റൂർ അഹ്‌മദ് സാഹിബ് പതാക ഉയർത്തി ഉദ്ഘാടനം ചെയ്തു.


നൂറിലധികം രാജ്യങ്ങളിൽ നിന്നായി അമ്പതിനായിരത്തിലധികം പ്രതിനിധികൾ പങ്കെടുക്കും. കേരളത്തിൽ നിന്നുള്ള പ്രതിനിധി സംഘവും സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ട്. സമ്മേളന നടപടികൾ എംടിഎ ഇന്റർനാഷണൽ (MTA International) വഴി ലോകമെമ്പാടും തത്സമയം സംപ്രേഷണം ചെയ്യും. മലയാളം, ഇംഗ്ലീഷ്, അറബിക്, ഉറുദു, ഫ്രഞ്ച്, സ്പാനിഷ് തുടങ്ങി ഇരുപതോളം ഭാഷകളിൽ തത്സമയ പരിഭാഷ ലഭ്യമാണ്.


വിവിധ രാജ്യങ്ങളിൽ നിന്നുള്ള പാർലമെന്റ് അംഗങ്ങൾ, പൗരനേതാക്കൾ, നയതന്ത്രജ്ഞർ തുടങ്ങിയവർ സമ്മേളനത്തെ അഭിസംബോധന ചെയ്യും. അന്താരാഷ്ട്ര ദുരിതാശ്വാസ സംഘടനയായ 'ഹ്യൂമാനിറ്റി ഫസ്റ്റ്' (Humanity First) ഒരുക്കുന്ന പ്രത്യേക പ്രദർശനങ്ങളും സമ്മേളന നഗരിയിൽ ക്രമീകരിച്ചിട്ടുണ്ട്. ആഗോള ബൈഅത്ത് (അനുസരണ പ്രതിജ്ഞയുടെ പുതുക്കൽ) ചടങ്ങോടെയും ഖലീഫയുടെ സമാപന പ്രഭാഷണത്തോടെയും സമ്മേളനം സമാപിക്കും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home