ad
Deshabhimani

നവോദയ ഷറഫിയ എരിയാ സമ്മേളനം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 26, 2018, 09:38 AM | 0 min read

ജിദ്ദ>ഇരുപത്തിയെട്ടാം കേന്ദ്ര സമ്മേളനത്തിന്റെ ഭാഗമായി ഷറഫിയ ഏരിയ സമ്മേളനം കൂത്തുപറമ്പ് രക്തസാക്ഷി നഗറിൽ നടന്നു. നവോദയയുടെ പന്ത്രണ്ടാം ഏരിയ എന്ന നിലയിലേക്ക് ഖാലിദ് ബിൻ വലീദ് യൂണിറ്റിനെ പ്രഖ്യാപിക്കുന്ന ചരിത്ര മുഹൂർത്തത്തിനും ഈ സമ്മേളനം സാക്ഷ്യംവഹിച്ചു.

ശക്തമായ ബാങ്കിങ്ങ് സംവിധാനം ഇല്ലാത്ത ഇന്ത്യയെ പോലെ ഉള്ള ഒരു രാജ്യത്ത് സാമ്പത്തീക അരാജകത്വം സൃഷ്ട്ടിച്ചു കോർപറേറ്റുകളെ സഹായിക്കുകയാണ് നോട്ടു നിരോധനം വഴി ഇന്ത്യൻ ഫാസിസ്റ്റ് ഗവണ്മെന്റ് ചെയ്തത്. ഫാസിസ്റ്റ് ശക്തികളുടെ അജണ്ട കേരളത്തിൽ നടപ്പിലാക്കുന്നത് തടയാൻ ഇവിടെയുള്ള ഇടതുപക്ഷവും ഇടതുപക്ഷ ചിന്തയുള്ള ജനങ്ങളും അതി ശക്തമായി തന്നെ നിലനിൽക്കും. വിശ്വാസികളുടെ വിശ്വാസത്തെ സംരക്ഷിക്കുന്നവരാണ് കേരളം ഭരിക്കുന്ന ഇടതുപക്ഷ സർക്കാർ എന്നും തന്റെ ഉദ്ഘാടന പ്രസംഗത്തിൽ ഷിബു തിരുവനന്തപുരം പറഞ്ഞു.

നവോദയ മുഖ്യ രക്ഷാധികാരി വി.കെ.റൗഫ് പൊതു ചർച്ചക്കുള്ള മറുപടിയിൽ, എല്ലാ പ്രവാസികളും കേരളത്തിൽ നടക്കുന്ന ഫാസിസ്റ്റ് ശക്തികളുടെ അക്രമങ്ങളെ ചെറുക്കാൻ ഒറ്റകെട്ടായി അണിചേരണമെന്നു ഓർമിപ്പിച്ചു.

ഭരണ ഘടനാ സ്ഥാപനങ്ങളെ വരുതിയിലാക്കുന്ന ഫാസിസത്തിനെതിരെയുള്ള പ്രമേയം ഫൈസൽ കൊടശ്ശേരിയും, , നവോതഥാന മൂല്യങ്ങളെ തകർക്കാനുള്ള ശ്രമങ്ങളെ ചെറുത്തു തോൽപ്പിക്കുക എന്ന പ്രമേയം അഫ്സൽ പാണക്കാടും, അനുശോചന പ്രമേയം, സുനിൽ പി. ഇളയിടത്തിനുള്ള ഐക്യദാർഢ്യ പ്രമേയം അനൂപ് മാവേലിക്കരയും അവതരിപ്പിച്ചു.

ബാലവേദി കുട്ടികളായ സിനി റസാഖ്, നിവേദിത സജിത്ത്, നാദിയ നൗഫൽ, അലീൻ ഫാത്തിമ എന്നിവരുടെ നേതൃത്വത്തിൽ സ്വാഗത ഗാനത്തോടെയാണ് യോഗ നടപടികൾ ആരംഭിച്ചത്. സലിം ഒറ്റപ്പാലം, ഹുസ്സൻ ഭായി, അനസ് ബാവ, ജുമൈല അബു എന്നിവരുടെ നേതൃത്വത്തിൽ ഉള്ള പ്രസീഡിയം നിയന്ത്രിച്ച സമ്മേളനം നവോദയ പ്രസിഡന്റ് ഷിബു തിരുവനന്തപുരമാണ് ഉദഘാടനം ചെയ്തത്.

ഷറഫിയ ഏരിയ സെക്രട്ടറി റഫീഖ് പത്തനാപുരം, ജഗന്നാഥൻ വയലപ്രയും,  ജനറൽ സെക്രട്ടറി ശ്രീകുമാർ മാവേലിക്കര എന്നിവർ റിപ്പോർട്ടുകൾ അവതരിപ്പിച്ചു,

നവോദയ രക്ഷാധികാരി സമിതി അംഗം സലാഹുദ്ധീൻ കൊഞ്ചിറ, ഷറഫിയ ഏരിയയിൽ നിന്നുള്ള ഖാലിദ് ബിൻ വലീദ് യൂണിറ്റിനെ പുതിയ ഏരിയയായി പ്രഖ്യാപിച്ചു. പുതിയ ഏരിയയുടെ ഭാരവാഹികളെയും എക്സിക്യൂട്ടിവ് അംഗങ്ങളെയും ഏരിയ രക്ഷാധികാരി സി.എം. അബ്‌ദുറഹ്‌മാൻ അവതരിപ്പിച്ചു. ഷറഫിയ ഏരിയ ഭാരവാഹികളെയും എക്സിക്യൂട്ടീവ് അംഗങ്ങളെയും ഏരിയ രക്ഷാധികാരി ഫിറോസ് മുഴുപ്പിലങ്ങാടും രക്ഷാധികാരി സമിതി അംഗം ആസിഫ് കരുവാറ്റയും ചേർന്ന് അവതരിപ്പിച്ചു.

ഷറഫിയ ഏരിയയുടെ ഭാരവാഹികളായി നൗഷാദ് വേങ്ങൂര്‍ - പ്രസിഡന്റ്ഷറഫുദ്ധീന്‍ കാളികാവ് – സെക്രട്ടറി സെയ്ദ് കൂട്ടായി – ട്രഷററായും സമ്മേളനം തിരഞ്ഞെടുത്തു.

ഖാലിദ് ബിൻ വലീദ് ഏരിയയുടെ ഭാരവാഹികളായി അനസ് ബാവ – സെക്രട്ടറി യൂസഫ് മേലാറ്റൂർ - പ്രസിഡന്റ് ബിജുരാജ് രാമന്തളി - ട്രഷററായും സമ്മേളനം തിരഞ്ഞെടുത്തു.

ഏരിയ രക്ഷാധികാരി ഫിറോസ് മുഴുപ്പിലങ്ങാട് സ്വാഗതവും, ഷറഫിയ ഏരിയ സെക്രട്ടറി ഷറഫുദ്ധീൻ കാളികാവ് നന്ദിയും പറഞ്ഞു.
 



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home