ad
Deshabhimani

നവോദയ സാംസ്‌കാരികവേദി കാനു യൂണിറ്റ് സമ്മേളനം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Mar 15, 2018, 10:16 AM | 0 min read

ദമ്മാം > നവോദയ സാംസ്‌കാരികവേദി എട്ടാമത് കേന്ദ്ര സമ്മേളനത്തിന്റെ ഭാഗമായി ദമ്മാം ടൌണ്‍ ഏരിയയുടെ കീഴിലുള്ള കാനു യൂണിറ്റ് സമ്മേളനം സ: ബാബുരാജ് നഗറില്‍ വെച്ചു നടന്നു.

കേരള സര്‍ക്കാര്‍ നടപ്പിലാക്കിയിരിക്കുന്ന പ്രവാസി പെന്‍ഷന്‍ എന്നതുപ്പോലെ കേന്ദ്ര ഗവണ്മെന്റ്  മടങ്ങിയെത്തുന്ന പ്രവാസികള്‍ക്കെ പ്രവാസി പെന്‍ഷന്‍ ഏര്‍പ്പെടുത്തണമെന്നെ കേന്ദ്ര ഗവണ്‍മെന്റിനോട് ഈ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

സമ്മേളനത്തില്‍ എക്‌സിക്യൂട്ടീവ് അംഗം റഷീദ് സ്വാഗതംപറഞ്ഞു. യൂണിറ്റ് പ്രസിഡണ്ട്  ചന്ദ്രബാബു അധ്യക്ഷധ വഹിച്ചു. കുടുംബവേദി കേന്ദ്രകമ്മിറ്റി അംഗം അനുരാജേഷ്  സമ്മേളനം ഉദ്ഘാടനം ചെയ്തു. നവോദയ കേന്ദ്രകമ്മിറ്റി അംഗം ഹനീഫ തലേശേരി, വിജയന്‍ചെറായി, അസീം വെഞ്ഞാറമൂട് എന്നിവര്‍ അഭിവാദ്യങ്ങള്‍ അര്‍പ്പിച്ചുകൊണ്ട് സംസാരിച്ചു. സമ്മേളനാനന്തരം 13 അംഗം പുതിയ കമ്മിറ്റി നിലവില്‍ വന്നു. യൂണിറ്റ് സെക്രട്ടറി ചന്ദ്രബാബു, പ്രസിഡണ്ട് വിനോദ് ജോസഫ്, ട്രഷര്‍ റഷീദ്, ജോയിന്റ് സെക്രട്ടറി മുജീബ്, വരുണ്‍ വിനോദ്, വൈസ് പ്രസിഡണ്ട് വിനോദ്, അനില്‍, ജോയിന്റ് ട്രഷര്‍ നജീബ് എന്നിവര്‍ അടങ്ങുന്ന കമ്മിറ്റി സ്ഥാനമേറ്റു.

ഏരിയ എക്‌സിക്യൂട്ടീവ് അംഗം ലോഹിചാലിയം, ഉണ്ണി എങ്ങടിയൂര്‍, സിദ്ദിക്ക് എടപ്പാള്‍,സിദ്ദിക്ക് കണൂര്‍, സഗീര്‍ പവനൂര്‍,അനീഷ് സമ്മേളന നടപടികള്‍ നിയന്ത്രിച്ചു. ദിലീപ് നല്ലില ഏരിയ സമ്മേളന അനുബന്ധ പരിപാടികള്‍ വിശദീകരിച്ചു.  സമ്മേളനത്തിന് സെക്രട്ടറി ചന്ദ്രബാബു നന്ദി അറിയിച്ചു. സമ്മേളനത്തില്‍ അംഗങ്ങളുടെ നിറഞ്ഞ പങ്കാളിത്തം ഉണ്ടായിരുന്നു..

 



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home