ad
Deshabhimani

അണ്ടർ 20 സംസ്ഥാന ഫുട്ബോൾ ; കോഴിക്കോട് സെമിയിൽ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Dec 13, 2024, 10:49 PM | 0 min read


കൽപ്പറ്റ
വയനാട്‌ ജില്ലാ സ്‌റ്റേഡിയത്തിൽ നടക്കുന്ന അണ്ടർ 20 സംസ്ഥാന ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ തുടർച്ചയായ രണ്ടാം ജയത്തോടെ കോഴിക്കോട് സെമിയിൽ. എതിരില്ലാത്ത രണ്ടുഗോളിന്‌ പാലക്കാടിനെ തോൽപ്പിച്ചാണ് മുന്നേറ്റം. കോഴിക്കോടിനായി എം അനജും സച്ചിൻദേവും ഗോൾ നേടി.  

ആവേശകരമായ മറ്റൊരു മത്സരത്തിൽ ഇടുക്കി കണ്ണൂരിനെ 2–-1ന്‌ കീഴടക്കി.  ഇടുക്കിക്കുവേണ്ടി ആർ മുഹമ്മദ്‌ നൈഫും ലിഫ്‌ബോൻ ലിൻഡോയും സ്‌കോർ ചെയ്‌തു. അങ്കിത്‌ ഹരീന്ദ്രൻ കണ്ണൂരിനായി ഗോൾ മടക്കി. 



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home