ലാറ്റിനമേരിക്കൻ സംസ്കാരത്തിന്റെ സാധ്യതകൾ തേടി ഷാർജ ബുക്ക് അതോറിറ്റി

ഷാർജ > ലാറ്റിനമേരിക്കൻ സാഹിത്യത്തിന്റെയും സംസ്കാരത്തിന്റെയും സാധ്യതകൾ തേടി ഷാർജ ബുക്ക് അതോറിറ്റി. മെക്സിക്കോയിൽ നടക്കുന്ന 38-ാമത് ഗ്വാഡലജാര അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ പങ്കെടുക്കുന്ന ഷാർജ ബുക്ക് അതോറിറ്റി സംഘം മാഡ്രിഡിലെ സ്പാനിഷ് അസോസിയേഷൻ എക്സിക്യൂട്ടീവ് ഡയറക്ടർ ജോസ് മാനുവലുമായി കൂടിക്കാഴ്ച നടത്തുകയും, വിവർത്തനം വിശാലമായ സാംസ്കാരിക സംരംഭങ്ങൾ, പ്രസിദ്ധീകരണ മേഖലയിലെ സംയുക്ത സംരംഭങ്ങൾ എന്നിവ ഉൾക്കൊള്ളുന്ന ഒരു ധാരണാ പത്രത്തിൽ ഒപ്പു വയ്ക്കുകയും ചെയ്തു. അറബ് ലോകവും ലാറ്റിൻ അമേരിക്കയും തമ്മിലുള്ള സാംസ്കാരിക പരിസരം സമ്പന്നമാക്കുന്നതിനും, ലാറ്റിൻ അമരിക്കൻ സാഹിത്യകൃതികൾ പര്യവേഷണം ചെയ്യാനും അറബിയിലേക്ക് വിവർത്തനം ചെയ്യാനുമുള്ള സാധ്യതകൾ ഷാർജ ബുക്ക് അതോറിറ്റി ആലോചിച്ചു വരികയാണ്.
ഷാർജയെ അന്താരാഷ്ട്ര സാംസ്കാരിക തലസ്ഥാനമാക്കി മാറ്റുന്നതിന് പ്രസിദ്ധീകരണത്തിലെ തൻറെ ആഗോള വൈദഗ്ധ്യം പ്രയോജനപ്പെടുത്തുന്ന ശൈഖ് ബദൂർ അൽഖാസിമിയുടെ കാഴ്ചപ്പാടാണ് ഈ ശ്രമങ്ങളെ നയിക്കുന്നത് എന്നും, ഇമാറാത്തി എഴുത്തുകാരെയും പ്രസാധകരെയും വിശാലമായ ലോകവുമായി ബന്ധിപ്പിക്കാനുള്ള ശ്രമവും എമാരാടി സാംസ്കാരിക സംഭാവനകളുടെ ആഗോള വ്യാപനം വിശാലമാക്കുക എന്ന ലക്ഷ്യവും മുൻനിർത്തി ലാറ്റിനമേരിക്കൻ സ്പാനിഷ് സാഹിത്യകാരന്മാരുമായി ചർച്ചകൾ നടത്തുകയും എഴുത്തുകാർക്കും പ്രസാധകർക്കും അമൂല്യമായ നെറ്റ്‌വർക്കിംഗ് അവസരങ്ങൾ പ്രധാനം ചെയ്യുവാൻ ഷാർജ ബുക്ക് മുൻകൈ എടുക്കുന്നുണ്ട് എന്നും അഹമ്മദ് ബിൻ റെക്കാദ് അൽ അമേരി പറഞ്ഞു










0 comments