ad
Deshabhimani

സർഗോത്സവം 2024 സംഘടിപ്പിച്ചു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 25, 2024, 05:05 PM | 0 min read

സലാല > കൈരളി സലാല ന്യൂ സലാല യൂനിറ്റിൻ്റെ നേതൃത്വത്തിൽ സർഗോത്സവം 2024 നടത്തി. കൈരളി ഹാളിൽ വെച്ച് നടത്തിയ പരിപാടി കൈരളി ട്രഷറർ ലിജോ ലാസർ ഉദ്ഘാടനം ചെയ്തു. ജീവിതത്തിലെ രസകരമായ അനുഭവങ്ങൾ പങ്കുവെച്ചും കഥകൾ പറഞ്ഞും പാട്ടു പാടിയും പുസ്തകങ്ങൾ പരിചയപ്പെടുത്തിയും പ്രായഭേദമന്യേ പ്രവാസി മലയാളികൾ പരിപാടിയിൽ ഒത്തു ചേർന്നു.

എ കെ പവിത്രൻ, പ്രദീശൻ മേമുണ്ടാ, ലിജോ ലാസർ എന്നിവർ ജീവിതത്തിലുണ്ടായ രസകരമായ അനുഭവങ്ങൾ പങ്കുവെച്ചു. മിനി ബാബുരാജ്, സരിത ജയപ്രകാശ് എന്നിവർ പുസ്തകങ്ങൾ പരിചയപ്പെടുത്തി. അദിത്രിയ ബിജു നാടൻ പാട്ടുകൾ പാടി, ബൈറ ജ്യോതിഷ് ക്വിസ്സ് മത്സരം നടത്തി. ഷിബു മുപ്പത്തടം കലാപരിപാടികൾ നിയന്ത്രിച്ചു.

ന്യു സലാല യൂനിറ്റ് പ്രസിഡണ്ട് രമിത്ത് കുഞ്ഞിപുരയിലിൻ്റെ  അധ്യക്ഷതയിൽ ചേർന്ന പരിപാടിയിൽ   യൂനിറ്റ് സെക്രട്ടറി സുബീഷ് പാടിശ്ശേരി സ്വാഗതവും അമ്ര ഫാത്തിം നന്ദിയും രേഖപ്പെടുത്തി.ഏറ്റവും നന്നായി രസകരമായ ജീവിതാനുഭവം പങ്കുവെച്ച ലിജോ ലാസറിന് കൈരളി സലാല മുൻ രക്ഷാധികാരി എ കെ പവിത്രൻ സമ്മാനദാനം നടത്തി.

 



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home