ad
Deshabhimani

സന്തോഷത്തോടെ തുടങ്ങി കേരളം; റെയിൽവേസിനെതിരെ വിജയം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 20, 2024, 06:38 PM | 0 min read

കോഴിക്കോട്‌>  സന്തോഷ്‌ ട്രോഫി ഫൈനൽ റൗണ്ടിലെ കേരളത്തിന്‌ ആദ്യ മത്സരത്തിൽ റെയിൽവേസിനെതിരെ വിജയം. എതിരില്ലാത്ത ഒരു ഗോളിനാണ്‌ കേരളം ജയം പിടിച്ചത്‌. 72 ാം മിനുട്ടിൽ മുഹമ്മദ്‌ അജ്‌സാൽ നേടിയ ഗോളാണ്‌ കേരളത്തിന്റെ വിജയത്തിന്‌ നിർണായകമായത്‌.

കോഴിക്കോട് ഇഎംഎസ് കോർപറേഷൻ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിന്റെ ആദ്യ പകുതിയിൽ റയിൽവേസിനായിരുന്നു മേൽക്കൈ. എന്നാൽ രണ്ടാം പകുതിയിലേക്ക്‌ നീങ്ങിയപ്പോൾ കേരളം ലീഡ്‌ എടുക്കുകയായിരുന്നു. നിജോ ഗിൽബർട്ടിന്റെ അസിസ്റ്റിൽ നിന്നാണ്‌ അജ്‌സാൽ കേരളത്തിനായി ഗോൾ നേടിയത്‌. ഗോൾകീപ്പർ ഹജ്മലിന്റെ പ്രകടനവും ആതിഥേയരുടെ വിജയത്തിൽ നിർണായക പങ്കുവഹിച്ചു.

ലക്ഷദ്വീപുമായാണ്‌ ടൂൺമെന്റിലെ കേരളത്തിന്റെ അടുത്ത മത്സരം. കോഴിക്കോട് ഇഎംഎസ് കോർപറേഷൻ സ്റ്റേഡിയം തന്നെയാണ്‌ വേദി.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home