ad
Deshabhimani

ജിദ്ദ നവോദയ അനാകിഷ് ഏരിയ കൺവെൻഷൻ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 27, 2024, 09:55 PM | 0 min read

ജിദ്ദ > ജിദ്ദ നവോദയ അനാകിഷ് ഏരിയ കൺവെൻഷൻ സീതാറാം യെച്ചൂരി നഗറിൽ നടന്നു. ജിദ്ദ നവോദയ പ്രസിഡന്റ് കിസ്മത്ത് മമ്പാട് കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് ഗഫൂർ മമ്പുറം അധ്യക്ഷനായി. ഏരിയ സെക്രട്ടറി പ്രേംകുമാർ വട്ടപ്പൊയിൽ പ്രവർത്തന റിപ്പോർട്ടും നവോദയ ജനറൽ സെക്രട്ടറി  ശ്രീകുമാർ മാവേലിക്കര സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു. ഏരിയ രക്ഷാധികാരി ജലീൽ ഉച്ചാരകടവ്  കമ്മിറ്റി വിപുലീകരണ പാനൽ അവതരിപ്പിച്ചു. വിവിധ പ്രമേയങ്ങൾ ജോൺസൺ, അസൈൻ  വണ്ടൂർ, ശിഹാബ് കോട്ടക്കൽ തുടങ്ങിയവർ അവതരിപ്പിച്ചു.

കേന്ദ്ര ട്രഷറർ സി എം അബ്‌ദുൾറഹ്മാൻ, കേന്ദ്ര വൈസ് പ്രസിഡന്റ് അനുപമ ബിജുരാജ്, കേന്ദ്ര കമ്മിറ്റി അംഗം ആസിഫ് കരുവാറ്റ, കുടുബവേദി കൺവീനർ മുസാഫർ പാണക്കാട്,  കേന്ദ്രകമ്മിറ്റി അംഗം  ഷിനു കെ എച്ച് പന്തളം,മീഡിയ കൺവീനർ ബിജുരാജ് രാമന്തളി, കലാവേദി കൺവീനർ മുജീബ് പൂന്താനം, യുവജനവേദി കൺവീനർ ലാലു വേങ്ങൂർ, കേന്ദ്രകമ്മിറ്റി അംഗങ്ങളായ നസീർ അരിമ്പ്ര, ഹഫ്സ മുസാഫർ, അമീൻ വേങ്ങൂർ, റഫീഖ് മമ്പാട്, സലാം മമ്പാട്, ഫരീദ്, സനൂജ മുജീബ്  എന്നിവർ സംസാരിച്ചു. അക്ബർ പൂളാംചാലിൽ  സ്വാഗതവും  മുജീബ് കൊല്ലം നന്ദിയും  പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home