ജിദ്ദ നവോദയ സഫ ഏരിയ ബിരിയാണി ചലഞ്ച് നടത്തി

ജിദ്ദ > വയനാട്ടിലെ ദുരിതബാധിതരുടെ പുനരധിവാസത്തിനായി ജിദ്ദ നവോദയ സഫ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ബിരിയാണി ചലഞ്ച് നടത്തി. ചലഞ്ചിലൂടെ സമാഹരിച്ച തുക ജിദ്ദ നവോദയ സെൻട്രൽ കമ്മിറ്റി ഓഫീസിൽ വെച്ച് നവോദയ ട്രഷറർ സി എം അബ്ദുറഹ്മാന് കൈമാറി.
ചടങ്ങിൽ നവോദയ ജനറൽ സെക്രട്ടറി ശ്രീകുമാർ മാവേലിക്കര, മുജീബ് റഹ്മാൻ സിഎം, ഏരിയ പ്രസിഡന്റ് ജലീൽ, ബഹവുദ്ദീൻ, റഷീദ്, റഫീഖ്, ഫുള്ളായിൽ, ഇർഫാൻ എന്നിവരും യൂണിറ്റിലെ അംഗങ്ങളും പങ്കെടുത്തു.










0 comments