ad
Deshabhimani

അമൻ ഇന്ന്‌ 
വെങ്കലത്തിന് ഇറങ്ങും

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 08, 2024, 11:28 PM | 0 min read

പാരിസ്‌
പുരുഷൻമാരുടെ 57 കിലോ ഗുസ്‌തിയിൽ ഇന്ത്യയുടെ അമൻ സെഹ്‌രാവത്ത്‌ ഇന്ന്‌ രാത്രി 9.45ന്‌ വെങ്കലമെഡൽ പോരിനിറങ്ങും. പോർട്ടോറിക്കോയുടെ ഡാരിയൻ ക്രൂസാണ്‌ എതിരാളി. നേരത്തേ ആദ്യ രണ്ട്‌ പോരിലും ജയിച്ചുകയറിയ അമൻ സെമിയിൽ ജപ്പാന്റെ ലോക ഒന്നാംനമ്പർ താരം റേ ഹിഗൂച്ചിയോട്‌ 10–-0ന്‌ തോറ്റു. ആദ്യ പോരിൽ നോർത്ത്‌ മാസിഡോണിയയുടെ വ്ലാദിമർ എഗോറവിനെ 10–-0ന്‌ മറികടന്നാണ്‌ ക്വാർട്ടറിൽ പ്രവേശിച്ചത്‌. ലോക നാലാംനമ്പർ താരം അൽബേനിയയുടെ അബാകറോവ്‌ സലിംഖാനെ 12–-0ന്‌ നിലംപരിശാക്കി മുന്നേറിയെങ്കിലും സെമിയിൽ വീണു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home