Deshabhimani

യുവകലാസാഹിതി ഓണാഘോഷം

yuvakalasahithy onam
വെബ് ഡെസ്ക്

Published on Sep 30, 2026, 09:13 PM | 1 min read

അബുദാബി : യുവകലാസാഹിതിയുടെ ഓണാഘോഷം കേരള സോഷ്യൽ സെന്റർ പ്രസിഡന്റ് ടി കെ മനോജ് ഉദ്ഘാടനം ചെയ-്‌തു. യുവകലാസാഹിതി പ്രസിഡന്റ് മനു കൈനകരി അധ്യക്ഷനായി. അഹല്യ ഗ്രൂപ്പ് ഫാർമസി മാനേജർ അച്യുത് വേണുഗോപാൽ, പവർ ഗ്രൂപ്പ് ഓഫ് കമ്പനീസ് ഡയറക്ടർ കെ വി രാജൻ, അബുദാബി മലയാളി സമാജം പ്രസിഡന്റ് എ എം അൻസാർ, ജനറൽ സെക്രട്ടറി പി ടി റഫീഖ്, കേരള സോഷ്യൽ സെന്റർ ജനറൽ സെക്രട്ടറി സജീഷ് നായർ, വൈസ് പ്രസിഡന്റ് രാകേഷ് മൈലപ്രത്ത്, വിൽസൺ തോമസ്, ശക്തി തിയറ്റഴ്സ് പ്രസിഡന്റ് വി പി കൃഷ-്‌ണകുമാർ, സുനിൽ ബാഹുലേയൻ, റോയ് ഐ വർഗീസ്, ടിങ്കു കോവൂർ, ആമിന ഹിഷാം എന്നിവർ സംസാരിച്ചു.


തുടർന്ന് വിദ്യാർഥികൾക്ക് മെറിറ്റ് അവാർഡുകൾ വിതരണംചെയ്തു. സിനിമാരംഗത്ത് അരങ്ങേറ്റം കുറിച്ച എബി യഹിയയെ ആദരിച്ചു. സ്വാഗതസംഘം കൺവീനർ ആർ ശങ്കർ സ്വാഗതവും യുവകലാസാഹിതി സെക്രട്ടറി നിതിൻ പ്രദീപ് നന്ദിയും പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home