ad
Deshabhimani

അക്കാഫ് അസോസിയേഷൻ ക്രിസ്മസ്–ന്യൂ ഇയർ ആഘോഷം

xmas new year akcaf
വെബ് ഡെസ്ക്

Published on Jan 02, 2026, 01:35 PM | 1 min read

ദുബായ്: അക്കാഫ് അസോസിയേഷൻ സംഘടിപ്പിക്കുന്ന ക്രിസ്മസ്–ന്യൂ ഇയർ ആഘോഷം ഗ്ലോറിയ ബെൽസ് 2026 ജനുവരി 4ന് ദുബായിലെ മംസാർ ഷബാബ് അൽ അഹ്ലി ക്ലബ്ബ് സ്റ്റേഡിയത്തിൽ വെച്ച് നടക്കും. വിവിധ കലാ-സാംസ്‌കാരിക പരിപാടികളോടുകൂടി സംഘടിപ്പിക്കുന്ന ആഘോഷം വൈകിട്ട് 3 മണി മുതൽ ആരംഭിക്കും.


വിവിധ കോളജ് അലുമ്നികൾ പങ്കെടുക്കുന്ന ക്രിസ്മസ് ട്രീ, ക്രിസ്മസ് കേക്ക്, ക്രിസ്മസ് ക്വയർ , പ്രൊസഷൻ , കുട്ടികൾക്കായുള്ള ലിറ്റിൽ ഏഞ്ചൽസ് മത്സരങ്ങൾ എന്നിവ ആഘോഷത്തിന് മാറ്റുകൂട്ടും. ജനറൽ കൺവീനർ ബിജോ കളിയ്ക്കൽ, ജോയിന്റ് ജനറൽ കൺവീനർസ് സാജു ലൂക്കോസ് ആൻസി പ്രസന്നൻ , ബോർഡ് ഓഫ് ഡയറക്ടർ കോർഡിനേറ്റർ വിൻസന്റ് വലിയ വീട്ടിൽ, അക്കാഫ് അസോസിയേഷൻ പ്രസിഡന്റ് പോൾ ടി ജോസഫ്, സെക്രട്ടറി ഷൈൻ ചന്ദ്രസേനൻ, ട്രഷറർ രാജേഷ് പിള്ള എന്നിവർ ആഘോഷങ്ങൾക്ക് നേതൃത്വം നൽകും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home