ad
Deshabhimani

വേൾഡ് മലയാളി ഫെഡറേഷൻ മാതൃദിനത്തിൽ അമ്മമാരെ ആദരിച്ചു

mothers day celebration
വെബ് ഡെസ്ക്

Published on May 22, 2025, 02:36 PM | 1 min read

അബുദാബി: വേൾഡ് മലയാളി ഫെഡറേഷൻ അബുദാബി സ്‌റ്റേറ്റ് കൗൺസിൽ മാതൃദിനം ആചരിച്ചു. കൗൺസിൻ പ്രസിഡൻ്റ് അബ്‌ദുൽ വാഹിബിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ദിനാചരണം ഗ്ലോബൽ കോർഡിനേറ്റർ ഡോ. ആനി ലിബു ഉദ്ഘാടനം ചെയ്തു. അബുദാബി സ്‌റ്റേറ്റ് കൗൺസിൽ വിമൺസ് ഫോറം ക്യാപ്റ്റൻ ജിഷ ഷാജി മാതൃദിനത്തിൻ്റെ പ്രത്യേകതകളെ കുറിച്ച് സംസാരിച്ചു. സമൂഹത്തിൻ്റെ വിവിധ തുറകളിൽ പ്രാഗൽഭ്യം തെളിയിച്ച അമ്മമാരെ ചടങ്ങിൽ ആദരിച്ചു. ബിൻമൂസ ട്രാവൽ സാരഥി മേരി തോമസ്, പേഴ്‌സണാലിറ്റി ഡവലപ്മെന്റ് ട്രെയിനിങ്ങ് മെന്റർ ജാസ്‌മിൻ നിധിൻ, കേരള സോഷ്യൽ സെൻ്റർ വനിതാവിഭാഗം കൺവീനർ ഗീത ജയചന്ദ്രൻ എന്നിവരെ ഡോ. ആനി ലിബു പൊന്നാട അണിയിച്ച് ആദരിച്ചു.


ചടങ്ങിൽ ഗ്ലോബൽ ഉപദേശക സമിതി അംഗം ഉബൈദ് മരക്കാർ, ഗ്ലോബൽ നിർവ്വാഹക സമിതി അംഗം ഫിറോസ് ഹമീദ്, ഗ്ലോബൽ പ്രവാസി വെൽഫെയർ കോർഡിനേറ്റർ ഏലിയാസ് ഐസക്, യുഎഇ കോർഡിനേറ്റർ അഡ്വ. നജുമുദീൻ, നാഷണൽ കൗൺസിൽ പ്രസിഡന്റ് സിയാദ് കൊടുങ്ങല്ലൂർ, സെക്രട്ടറി മുഹമ്മദ് അക്ബർ, ട്രഷറർ വീരാൻകുട്ടി, പ്രവാസി വെൽഫയർ പ്രതിനിധി ജാസ്മിൻ സമദ്, വൈസ് പ്രസിഡന്റ് ജെയിംസ് പോൾ, ജോ. ട്രഷറർ നിഷാ രതീഷ്, ലുലു ഗ്രൂപ്പ് പ്രതിനിധി അഷ്റഫ്, അബുദാബി മലയാളി സമാജം പ്രസിഡൻ്റ് സലിം ചിറക്കൽ, സെക്രട്ടറി ടി. വി. സുരേഷ് കുമാർ, വേൾഡ് ആർട്സ് ആന്റ് കള്ച്ചറല് ഫൗണ്ടേഷൻ ചെയർമാൻ നസീർ ചെരുമ്പാവൂർ, ഇൻകാസ് പ്രതിനിധി അൻസാർ, സ്റ്റേറ്റ് കൗൺസിൽ വൈസ് പ്രസിഡന്റ് ഡോ. ധനലക്ഷ്മി, അബുദാബി മോഡൽ സ്‌കൂൾ ഹെഡ് മിസ്ട്രസ് ഡോ. ഹസീന ബീഗം എന്നിവർ ചടങ്ങിൽ ആശംസകൾ നേർന്നു. വേൾഡ് മലയാളി ഫെഡറേഷൻ അബുദാബി സ്‌റ്റേറ്റ് കൗൺസിൽ സെക്രട്ടറി ഡോ. ഷീബ അനിൽ സ്വാഗതവും ട്രഷറർ ഷെറിൻ അഷ്റഫ് നന്ദിയും പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home