ad
Deshabhimani

വേൾഡ് മലയാളി കൗൺസിൽ വനിതാ വിഭാഗം വെബിനാർ സംഘടിപ്പിച്ചു

WMC
വെബ് ഡെസ്ക്

Published on May 22, 2026, 02:15 PM | 1 min read

ദുബായ്: വേൾഡ് മലയാളി കൗൺസിൽ (ഡബ്ല്യുഎംസി) ഗ്ലോബൽ വിമൺസ് കൗൺസിലിന്റെ ആഭിമുഖ്യത്തിൽ “ജീവിതകാലം മുഴുവൻ സാമ്പത്തിക ഭദ്രത ഉറപ്പാക്കാം” എന്ന വിഷയത്തിൽ വെബിനാർ സംഘടിപ്പിച്ചു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി നൂറിലധികം പ്രതിനിധികൾ പങ്കെടുത്ത പരിപാടിയിൽ പ്രമുഖ സാമ്പത്തിക വിദഗ്ധൻ കെ വി ശംസുദ്ധീൻ മുഖ്യപ്രഭാഷണം നടത്തി. സാമ്പത്തിക ആസൂത്രണം, സമ്പാദ്യശീലം, ഭാവിസുരക്ഷ എന്നിവയെക്കുറിച്ച് അദ്ദേഹം സംസാരിച്ചു.


മദേഴ്സ് ഡേയോടനുബന്ധിച്ച് സംഘടിപ്പിച്ച “അമ്മ ഓർമകൾ” മത്സരത്തിലെ വിജയികളെയും ചടങ്ങിൽ പ്രഖ്യാപിച്ചു. മലയാളം വിഭാഗത്തിൽ കൊച്ചി, അൽ ഐൻ, ദുബായ് പ്രൊവിൻസുകളിൽ നിന്നുള്ളവരും ഇംഗ്ലീഷ് വിഭാഗത്തിൽ കുവൈത്ത്, അബുദാബി, ബംഗളൂരു പ്രൊവിൻസുകളിൽ നിന്നുള്ളവരും യഥാക്രമം ഒന്നാം, രണ്ടാം, മൂന്നാം സ്ഥാനങ്ങൾ നേടി. വിജയികളായ വി പി ശ്രീകുമാർ, അനില ഷൈലേഷ്, ലിജിൻ പിള്ള, സെയ്‌നു മാത്യൂസ്, ശീതൾ മോഹൻ, കെ രാമചന്ദ്രൻ എന്നിവർക്ക് ക്യാഷ് അവാർഡും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു.


ഡബ്ല്യുഎംസി ഗ്ലോബൽ, റീജിയണൽ, പ്രൊവിൻസ് ഭാരവാഹികൾ ചടങ്ങിൽ സംസാരിച്ചു. വിമൺസ് കൗൺസിൽ ഭാരവാഹികളായ എസ്തർ ഐസക്, ജമീല ഷാഹുൽ ഹമീദ്, സെയ്‌നു മാത്യൂസ്, അരുന്ധതി ലാൽ, ആനി പാലിയത്ത്, സിസിൽ ജോയ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home