വേൾഡ് മലയാളി കൗൺസിൽ ഷാർജ പ്രൊവിൻസ് ഓണാഘോഷം

ഷാർജ : വേൾഡ് മലയാളി കൗൺസിൽ ഷാർജ പ്രൊവിൻസ് ഓണാഘോഷം സംഘടിപ്പിച്ചു. വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ ചെയർമാൻ ഐസക് ജോൺ പട്ടാണിപറമ്പിൽ ഉദ്ഘാടനം ചെയ്തു. മാത്തുകുട്ടി കടോൺ സംസാരിച്ചു. ഡോ. ഗോപിനാഥ് മുതുകാട് മുഖ്യതിഥിയായി. ഡോ. ഗോപിനാഥ് മുതുകാടിന്റെ നേതൃത്വത്തിലുള്ള ഭിന്നശേഷി കുട്ടികളുടെ സ-്കൂളിനുള്ള സഹായം ഷാർജ പ്രൊവിൻസ് അംഗങ്ങളും അതിഥികളും വാഗ്ദാനം ചെയ്തു.
ഷാർജ പ്രൊവിൻസ് ഭാരവാഹികളായ രവീന്ദ്രൻ, അനിൽ കുമാർ, വിശാഖ് മോഹൻ, സന്തോഷ് നായർ, വിനയ റെജി, അഞ്ജന വിശാഖ്, രശ-്മി സന്തോഷ്, ശാന്തി പ്രേം എന്നിവർ നേതൃത്വം നൽകി. കൗൺസിൽ ഗ്ലോബൽ നേതാക്കളായ ചാൾസ് പോൾ, സി യു മത്തായി, ഷാഹുൽ ഹമീദ്, എസ-്തർ ഐസക്, വി എസ് ബിജുകുമാർ, മിഡിൽ ഈസ്റ്റ് റീജിയൻ ഭാരവാഹികളായ സന്തോഷ് കെട്ടേത്ത്, വിനേഷ് മോഹൻ, ജൂഡിൻ ഫെർണാണ്ടസ്, തോമസ് ജോസഫ്, അജിത് കുമാർ, സാവൻ കുട്ടി, ചാക്കോ ഊളക്കാടൻ, മിലാന അജിത്, റാണി സുധീർ തുടങ്ങിയവർ പങ്കെടുത്തു. നന്ദഗോവിന്ദനം ടീം അവതരിപ്പിച്ച മ്യൂസിക്കൽ ഫ്യൂഷനും അംഗങ്ങൾ അവതരിപ്പിച്ച നൃത്തവും മറ്റ് കലാപരിപാടികളും അരങ്ങേറി.









0 comments