ad
Deshabhimani

വേൾഡ് മലയാളി കൗൺസിൽ കുടുംബ സംഗമം

world malayali council
വെബ് ഡെസ്ക്

Published on Jul 01, 2026, 05:45 PM | 1 min read

ദുബായ് : വേൾഡ് മലയാളി കൗൺസിൽ അജ്‌മാൻ പ്രൊവിൻസിന്റെ ആഭിമുഖ്യത്തിൽ കുടുംബ സംഗമം സംഘടിപ്പിച്ചു. 28ന് ഷാർജയിലെ സ്പൈസി ലാൻഡ് ഹോട്ടലിൽ നടന്ന പരിപാടി വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ ചെയർമാൻ ഐസക് ജോൺ പട്ടാണിപ്പറമ്പിൽ ഉദ്ഘാടനംചെയ്തു.


അജ്‌മാൻ പ്രൊവിൻസ് പ്രസിഡന്റ് അജിത് കണ്ടല്ലൂർ അധ്യക്ഷനായി. സെക്രട്ടറി സന്തോഷ് സ്വാഗതവും ട്രഷറർ ഷാജഹാൻ നന്ദിയും പറഞ്ഞു. ​സന്തോഷ് കേട്ടേത്ത്, സി എ ബിജു, ചാൾസ് പോൾ, ജൂഡിൻ ഫെർണാണ്ടസ്, കെ കെ സി അജിത് , സലാഹുദീൻ, റജി സാമുവൽ, വിഷ്ണു കുമ്പളത്ത്, ലാൽ വർഗീസ്, ഇഗ്നേഷ്യസ്, എസ്തർ ഐസക്, മിലാന അജിത് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home