ad
Deshabhimani

വേൾഡ് മലയാളി കൗൺസിൽ അൽഐൻ പ്രൊവിൻസ് ഓണാഘോഷം

world malayali council
വെബ് ഡെസ്ക്

Published on Sep 19, 2025, 02:52 PM | 1 min read

അൽഐൻ : വേൾഡ് മലയാളി കൗൺസിൽ അൽഐൻ പ്രൊവിൻസ് അൽ തവാം റിക്രിയേഷൻ സെന്ററിൽ ഓണാഘോഷം സംഘടിപ്പിച്ചു. വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ അഡ്വൈസറി ബോർഡ് ചെയർമാൻ വർഗീസ് പനക്കൽ ആഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്തു. പ്രൊവിൻസ് പ്രസിഡന്റ്‌ ജാനറ്റ് വർഗീസിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന സംഗമത്തിൽ മിഡിൽ ഈസ്റ്റ് പ്രസിഡന്റ്‌ വിനീഷ് മോഹൻ ഓണസന്ദേശം നൽകി.


അൽഐൻ ഇന്ത്യ സോഷ്യൽ സെന്റർ ഭാരവാഹികളായ റസൽ മുഹമ്മദ് സാലി, സന്തോഷ്, സലാം, വേൾഡ് മലയാളി കൗൺസിൽ ഭാരവാഹികളായ സി യു മത്തായി, രാജീവ് കുമാർ, ലാൽ ഭാസ്കർ, ശാന്തപോൾ, ഇന്ത്യൻ സ്കൂൾ ചെയർമാൻ മൊയ്‌ദീൻ എന്നിവർ ഓണാശംസകൾ നേർന്നു. വൈസ് ചെയർമാൻ തോമസ് ജോൺ സ്വാഗതവും, വനിതാ കൗൺസിൽ പ്രസിഡന്റ്‌ ഡോ. നിഷ വിജി നന്ദിയും രേഖപ്പെടുത്തി.


അംഗങ്ങളുടെ നേതൃത്വത്തിൽ തിരുവാതിര, ഓണപ്പാട്ട്, നൃത്തനൃത്യങ്ങൾ, വടംവലി, ഓണകളികൾ തുടങ്ങി വിവിധ കലാപരിപാടികൾ അരങ്ങേറി. റോഷൻ ആന്റണി, ബിജു ആന്റണി, സാം വർഗീസ്, റാണി ലിജേഷ്, ബിന്ദു ബോബൻ, രാജീവ്, ശൈലേഷ്, സമീറ നാസർ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.






deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home