ad
Deshabhimani

വേൾഡ് മലയാളി കൗൺസിൽ അബുദാബി പ്രൊവിൻസ് ഓണാഘോഷം

wmc onam
വെബ് ഡെസ്ക്

Published on Nov 01, 2025, 07:00 PM | 1 min read

അബുദാബി: വേൾഡ് മലയാളി കൗൺസിൽ അബുദാബി പ്രൊവിൻസ് വൈവിധ്യമാർന്ന പരിപാടികളോടെ ഓണമാഘോഷിച്ചു. അൽ റഹബ ഫാം ആൻഡ് എന്റർടെയ്ൻമെന്റ് ക്ലബിൽ വെച്ച് 'ഒരുവട്ടം കൂടി'എന്ന പേരിൽ നടന്ന ഓണാഘോഷം വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ പ്രസിഡൻറ് ജോൺ മത്തായി ഉദ്ഘാടനം ചെയ്തു. അബുദാബി പ്രസിഡന്റ് ഷരീഫ് അഞ്ചൽ അധ്യക്ഷനായി. എൻആർകെ ഫോറം ഗ്ലോബൽ അധ്യക്ഷൻ ഇ എ ഹക്കീം അതിഥികളെ സദസിന് പരിചയപ്പെടുത്തി.


ഗ്ലോബൽ സെക്രട്ടറി ക്രിസ്റ്റഫർ വർഗീസ് ട്രഷറർ ശശി ആർ നായർ, അമേരിക്കൻ റീജിയൺ പ്രസിഡന്റ് ജോൺസൺ തളച്ചല്ലൂർ എന്നിവർ ആശംസകൾ നേർന്നു. പ്രോഗ്രാം കൺവീനർ മനോജ് ശങ്കർ നന്ദി പറഞ്ഞു. അനില ഷബീറിന്റെ നേതൃത്വത്തിൽ വനിതകൾ പൂക്കളം ഒരുക്കി. വിവിധ മേഖലകളിലെ സമഗ്ര സംഭാവനകൾ മുൻനിർത്തി റാക്കോ ജനറൽ ട്രാൻസ്പോർട്ടിംഗ് എംഡി ജയപ്രകാശ്, ഡോ. ജയപാൽ, ഇ എ ഹക്കീം, സിസ്‌കോംസ് സിഇഒ എം എം ഷബീർ എന്നിവരെ ചടങ്ങിൽ ആദരിച്ചു.


കൗൺസിൽ മ്യൂസിക് ക്ലബ്ബിന്റെ നേതൃത്വത്തിൽ മനോജ് ശങ്കർ, ബിജു ശ്രീവരാഹം, ഷിജു പ്രിയേടം, സിബിൻ ചുനക്കര, ഷംല, ആൻസി, ജോൺസൺ തളച്ചല്ലൂർ, അശ്വിൻ ബിജു, വിഷ്ണു രാജ് എന്നിവരുടെ നേതൃത്വത്തിൽ നടന്ന സംഗീത മേളയും, ചെണ്ടമേളവും, കുട്ടികളുടെ സെമി ക്ലാസിക്, ഗ്രൂപ്പ് ഡാൻസ് എന്നിവയും ആഘോഷത്തിനു പകിട്ടേകി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home