ad
Deshabhimani

വേൾഡ് മലയാളി കൗൺസിൽ ഉമ്മ അൽ ഖുവൈൻ ഗ്ലോബൽ ഓണം

wmc
വെബ് ഡെസ്ക്

Published on Nov 03, 2025, 04:58 PM | 1 min read

റാസ് അൽ ഖൈമ: വേൾഡ് മലയാളി കൗൺസിൽ ഉമ്മ അൽ ഖുവൈന്റെ ഗ്ലോബൽ ഓണം സെക്കൻഡ് റണ്ണർ അപ്പ് വിജയാഘോഷം റാസ് അൽ ഖൈമ പാം എസ്കേപ്പ് റിസോർട്ടിൽ വച്ച് നടന്നു. 2025-27 വർഷങ്ങളിലേക്കുള്ള പുതിയ ഭാരവാഹികളെ ഉൾപ്പെടുത്തി നടത്തിയ യോഗത്തിൽ സുനിൽ ഗംഗാധരൻ (ചെയർമാൻ), ഇഗ്നേഷ്യസ് (പ്രസിഡന്റ്), രാജു പയ്യന്നൂർ (ജനറൽ സെക്രട്ടറി), സുരേഷ് കുമാർ (ട്രഷറർ), മാത്യു ഫിലിപ്പ് (വൈസ് ചെയർമാൻ), മധു നായർ (വൈസ് പ്രസിഡണ്ട്), ജിൻസ് തോമസ് (ജോയിന്റ് സെക്രട്ടറി), ബിനു തോമസ് (കലാവിഭാഗം സെക്രട്ടറി) എന്നിവരെ തെരഞ്ഞെടുത്തു. വനിതാ നേതൃനിരയിൽ റാണി രാജു (വുമൺസ് ഫോറം ചെയർപേഴ്സൺ), രഞ്ജന സുരേഷ് (വുമൺസ് ഫോറം സെക്രട്ടറി) എന്നിവർ പങ്കെടുത്തു.


ഉമ്മ അൽ ഖുവൈൻ അഡ്വൈസറി ബോർഡ് ചെയർമാനും മിഡിൽ ഈസ്റ്റ് ചെയർമാനുമായ സന്തോഷ് കുമാർ കേട്ടത്ത് വിജയികൾക്ക് മൊമെന്റോ സമ്മാനിച്ചു. തുടർന്ന് വേൾഡ് മലയാളി കൗൺസിൽ ) അംഗങ്ങൾ ചേർന്ന് ഒരുക്കിയ ഗാനമേള, വിനോദപരിപാടികൾ, ഗെയിംസ് തുടങ്ങിയ വൈവിധ്യമാർന്ന പരിപാടികൾ നടന്നു.


ഷാർജ കോർണിഷ് ഹോട്ടലിൽ നടന്ന വേൾഡ് മലയാളി കൗൺസിൽ ബൈനിയൽ കോൺഫറൻസിൽ വേൾഡ് മലയാളി കൗൺസിൽ യുഎക്യുവിലെ പ്രവർത്തകരെ മിഡിൽ ഈസ്റ്റ് നേതൃത്വസ്ഥാനത്തേക്ക് തെരഞ്ഞെടുത്തു. സന്തോഷ് കേട്ടത്ത് (ചെയർമാൻ), സ്മിത ജയൻ (വൈസ് ചെയർമാൻ), ജയൻ വടക്കേവീട്ടിൽ (വൈസ് പ്രസിഡണ്ട് – ഓപ്പറേഷൻ), ക്യാപ്റ്റൻ രഞ്ജിത്, മിഥുൻ മധു (യൂത്ത് ഫോറം അഡ്വൈസർ), മേരി മോൾ ഇഗ്നേഷ്യസ് (വുമൺസ് ഫോറം സെക്രട്ടറി), മാത്യു ഫിലിപ്പ് (അഡ്വൈസറി ബോർഡ് അംഗം), ചാക്കോ ഊളകാടൻ (ചാരിറ്റി ഫോറം ചെയർമാൻ), ധന്യ ബോണി (സ്പോർട്സ് ഫോറം ചെയർപേഴ്സൺ), മധു നായർ (ഡിസാസ്റ്റർ ഫോറം ചെയർമാൻ), എം.ടി. പ്രദീപ് കുമാർ (ലിറ്റററി ഫോറം ചെയർമാൻ), രാജേഷ് മേനോൻ (ബിസിനസ് ഫോറം പ്രതിനിധി), ദേവകൃഷ്ണൻ (യൂത്ത് സെക്രട്ടറി) എന്നിവരാണ് തെരഞ്ഞെടുക്കപ്പെട്ടത്.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home