ad
Deshabhimani

ഡബ്ല്യൂഎംസി മിഡിൽ ഈസ്റ്റ്‌ പുതിയ ഭാരവാഹികൾ ചുമതലയേറ്റു

wmc middle east
വെബ് ഡെസ്ക്

Published on Jun 18, 2025, 02:07 PM | 1 min read

ദുബായ്: വേൾഡ് മലയാളി കൗൺസിൽ 2025 -27ലെയ്ക്കുള്ള മിഡിൽ ഈസ്റ്റ്‌ റീജിയൺ ഔദ്യോഗിക ഭാരവാഹികളെ തിരഞ്ഞെടുത്തു. ചെയർമാനായി സന്തോഷ്‌ കേട്ടെത്തും പ്രസിഡന്റായി വിനേഷ് മോഹനും സെക്രട്ടറിയായി രാജീവ്‌ കുമാറും ട്രഷററായി ജൂഡിൻ ഫെർണാണ്ടസും വി പി അഡ്മിനായി തോമസ് ജോസഫും ചുമതലയേറ്റു. ചടങ്ങിൽ ഡബ്ല്യൂഎംസി ഗ്ലോബൽ ചെയർമാൻ ജോണി കുരുവിള, ഗ്ലോബൽ അംബസിഡർ ഐസക് ജോൺ പട്ടാണി പറമ്പിൽ, ഗ്ലോബൽ വി പി(ഓർഗനൈസേഷൻ) ചാൾസ് പോൾ എന്നിവർ മുഖ്യാതിഥികളായി. മിഡിൽ ഈസ്റ്റ്‌ റീജിയനിലെ പതിമൂന്ന് പ്രൊവിൻസുകളെ പ്രതിനിധീകരിച്ച ഭാരവാഹികളും ചുമതലയേറ്റവർക്ക് ആശംസകളും പിന്തുണയും അറിയിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home