ലോകാരോഗ്യ ദിനം: ദുബായിൽ മെഗാ മെഡിക്കൽ ക്യാമ്പും യോഗ സെഷനും സംഘടിപ്പിച്ചു

ദുബായ്: ദുബായിൽ ലോകാരോഗ്യ ദിനത്തോടനുബന്ധിച്ച് എകെസിഎഎഫ് വെൽനസ് ക്ലബ്ബും ആസ്റ്റർ വോളന്റിയേഴ്സും ചേർന്ന് അൽനഹ്ദയിലെ എകെസിഎഎഫ് ഓഫീസിൽ മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങൾക്കും മികച്ച ആരോഗ്യപരിപാലനം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തിയത്. ഇതോടൊപ്പം എസ്ക് – ശ്രീകൃഷ്ണ കോളേജ് അലുമ്നി അസോസിയേഷന്റെ പങ്കാളിത്തത്തോടെ പ്രശസ്ത ഹോളിസ്റ്റിക് വെൽനസ് കോച്ച് രേഖ ശ്രീരാധ് നയിച്ച പ്രത്യേക യോഗ സെഷനും അരങ്ങേറി.
പരിപാടിയിൽ എകെസിഎഎഫ് ഇവന്റ്സ് ചെയർമാൻ ഷാഹുൽ ഹമീദ്, പ്രസിഡന്റ് ചാൾസ് പോൾ, ജനറൽ സെക്രട്ടറി വി എസ് ബിജുകുമാർ, ട്രഷറർ ജുഡീൻ ഫെർണാണ്ടസ്, ചീഫ് കോർഡിനേറ്റർ അനൂപ് അനിൽ ദേവൻ, സെക്രട്ടറി മനോജ് കെ വി, ജോയിന്റ് സെക്രട്ടറിമാരായ രഞ്ജിത്ത് കോടോത്ത്, ഷക്കീർ ഹുസൈൻ, ലേഡീസ് വിംഗ് പ്രസിഡന്റ് വിദ്യ പുതുശ്ശേരി, ചെയർപേഴ്സൺ റാണി സുധീർ, ലേഡീസ് വെൽനസ് ക്ലബ് സെക്രട്ടറി ലീന ഷബീർ, വെൽനസ് കമ്മിറ്റി കോർഡിനേറ്റർമാരായ അബ്ദുൽ സത്താർ, മഞ്ജു രാജീവ്, സുചിത്ര പ്രതാപ്, മുന ഉല്ലാസ്, ശ്രീകൃഷ്ണ കോളേജ് അലുമ്നി പ്രസിഡന്റ് ഷാഫി അഞ്ചങ്ങാടി, ആസ്റ്റർ സി എസ് ആർ റീജ്യണൽ മാനേജർ ഷർമിസ് സത്യനാഥ്, ഡോ. സതീഷ് കോസുരി, ഡോ. മാസുദീൻ, ഡോ. സലിം, ഡോ. യോഗീശ്വരി എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.
അക്കാഫ് വെൽനസ് മെന്റർ ഡോ. നീതു നിക്കോളസ് നന്ദി രേഖപ്പെടുത്തി.











0 comments