ad
Deshabhimani

ലോക സർക്കാർ ഉച്ചകോടി; അതിഥികൾക്ക് പ്രത്യേക സ്വീകരണം

world governments summit
വെബ് ഡെസ്ക്

Published on Feb 06, 2026, 01:41 PM | 1 min read

ദുബായ് : ലോക സർക്കാർ ഉച്ചകോടിയുടെ 2026 പതിപ്പിലേക്ക് എത്തിയ അതിഥികൾക്ക് പ്രത്യേക സ്വീകരണമൊരുക്കി ജനറൽ ഡയറക്ടറേറ്റ് ഓഫ് ഐഡന്റിറ്റി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് (ജിഡിആർഎഫ്എ) ദുബായ്. വിമാനത്താവളങ്ങളിൽ ഉച്ചകോടിയുടെ ലോഗോ പതിപ്പിച്ച പ്രത്യേക സ്റ്റാമ്പ്‌ ഉപയോഗിച്ചാണ് പ്രതിനിധികളെ സ്വീകരിച്ചത്.


150ൽ അധികം രാജ്യത്തുനിന്നുള്ള പ്രതിനിധികളാണ്‌ ഉച്ചകോടിയിൽ പങ്കെടുക്കുന്നത്‌. 60-ൽ അധികം രാജ്യത്തുനിന്നുള്ള 500ൽ അധികം മന്ത്രിമാരും വിവിധ രാഷ്ട്രത്തലവന്മാരും സർക്കാർ തലവന്മാരും വിദഗ്ധരും പങ്കാളികളാകും. ചൊവ്വാഴ്ചയാണ് മൂന്നുദിവസത്തെ ഉച്ചകോടി വെള്ളിയാഴ്‌ച സമാപിക്കും.


‘ഭാവി സർക്കാരുകളെ രൂപപ്പെടുത്തുന്നു’ എന്ന പ്രമേയത്തിലാണ്‌ ഉച്ചകോടി സംഘടിപ്പിക്കുന്നത്‌. രാഷ്ട്രത്തലവന്മാർ, സർക്കാർ തലവന്മാർ, മന്ത്രിമാർ, വിദഗ്ധർ, രാജ്യാന്തര സംഘടനകളുടെ പ്രതിനിധികൾ എന്നിവരെ ഒരുമിപ്പിക്കുന്ന ഏറ്റവും ശ്രദ്ധേയമായ രാജ്യാന്തര വേദികളിലെന്നാണ്‌ ഈ ഉച്ചകോടി. ഫലപ്രദമായ നേതൃപാടവം, സമ്പദ്‌വ്യവസ്ഥ, സാമൂഹ്യക്ഷേമം, നഗരങ്ങളുടെ പ്രതിരോധശേഷി, ഭാവി സാങ്കേതികവിദ്യകൾ തുടങ്ങിയ വിഷയങ്ങൾ ഉൾക്കൊള്ളുന്ന 320ൽ അധികം സെഷനുകളും പരിപാടികളും ഉച്ചകോടിയുടെ ഭാഗമായി നടക്കും.


സർക്കാരുകളുടെ ഭാവി നിർണയിക്കാനുള്ള ദുബായുടെ ദൗത്യവും ഭരണനവീകരണ കാഴ്ചപ്പാടും ആഗോളതലത്തിൽ അടയാളപ്പെടുത്തുന്നതിന്റെ ഭാഗമായാണ് പ്രത്യേക സ്വീകരണമെന്ന് ജിഡിആർഎഫ്എ മേധാവി ലഫ്. ജനറൽ മുഹമ്മദ് അഹ്‌മദ് അൽ മർറി വ്യക്തമാക്കി. അതിഥികളുടെ അനുഭവം മെച്ചപ്പെടുത്തുന്നതിനൊപ്പം ഉച്ചകോടിയുടെ ലക്ഷ്യങ്ങൾ ശക്തിപ്പെടുത്തുന്നതിലും സംരംഭം നിർണായകമാണെന്നും അദ്ദേഹം വ്യക്തമാക്കി.



Tags
deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home