ad
Deshabhimani

ലോക പരിസ്ഥിതി ദിനം; പച്ചപ്പിന്റെ സന്ദേശവുമായി വേൾഡ് മലയാളി ഫെഡറേഷൻ

environment day
വെബ് ഡെസ്ക്

Published on Jun 07, 2026, 04:33 PM | 1 min read

മസ്കത്ത്‌ : വേൾഡ് മലയാളി ഫെഡറേഷൻ ഒമാൻ മസ്കത്ത്‌ സ്റ്റേറ്റ് കൗൺസിലിന്റെ പരിസ്ഥിതിദിനാചരണം ഗ്ലോബൽ ചെയർമാൻ ഡോ. ജെ രത്നകുമാർ ഉദ്ഘാടനം ചെയ്തു. ഓരോ വ്യക്തിയും കുറഞ്ഞത് ഒരു തൈയെങ്കിലും നട്ടുവളർത്താൻ മുന്നിട്ടിറങ്ങണമെന്ന്‌ പറഞ്ഞു. ഗ്ലോബൽ വൈസ്ചെയർമാൻ ഉല്ലാസ് ചെറിയാൻ, മിഡിൽ ഇ‍ൗസ്റ്റ് റീജണൽ ട്രഷറർ സുനിൽകുമാർ, മസ്കത്ത്‌ സ്റ്റേറ്റ് പ്രസിഡന്റ്‌ പ്രവീൺ മാധവൻ, എൻവയോൺമെന്റ്‌ കോ ഓർഡിനേറ്റർ കൃഷ്ണവേണി, മസ്കത്ത്‌ ജോയിന്റ് സെക്രട്ടറി രൂപ കുറുപ്പ് എന്നിവർ പങ്കെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home