ad
Deshabhimani

ലോകബാങ്ക്–ഐഎംഎഫ് വാർഷിക സമ്മേളനം; യുഎഇ ആതിഥേയം വഹിക്കും

uae
വെബ് ഡെസ്ക്

Published on Apr 12, 2026, 11:18 AM | 1 min read

ദുബായ്: 2029ലെ ലോകബാങ്ക്–ഐഎംഎഫ് വാർഷിക സമ്മേളനത്തിന് യുഎഇ ആതിഥേയത്വം വഹിക്കും. ലോകത്തിലെ പ്രധാന സാമ്പത്തിക സമ്മേളനങ്ങളിലൊന്നായ ഈ സംഗമം അബൂദാബിയിൽ നടത്താനാണ് തീരുമാനമെന്ന്‌ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം സാമൂഹ്യമാധ്യമമായ എക്സിലൂടെ അറിയിച്ചു.


യുഎഇയുടെ സാമ്പത്തിക ശക്തിയിലും സ്ഥാപനങ്ങളുടെയും കാര്യക്ഷമതയിലും ലോകം പുലർത്തുന്ന വിശ്വാസത്തിന്റെ തെളിവാണ് ഈ തീരുമാനം എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. 190 രാജ്യങ്ങളിൽ നിന്നുള്ള കേന്ദ്രബാങ്ക് ഗവർണർമാരും ധനമന്ത്രിമാരും പങ്കെടുക്കുന്ന സമ്മേളനം ആഗോള സാമ്പത്തിക സ്ഥിരതയും ധനനയങ്ങളും ഭാവിയിലെ അന്താരാഷ്ട്ര സമ്പദ്‌വ്യവസ്ഥയുടെ ദിശയും നിർണയിക്കുന്ന പ്രധാന വേദിയാണ്. ലോക ബാങ്കും ഐഎംഎഫും ചേർന്നാണ് സമ്മേളനം സംഘടിപ്പിക്കുന്നത്.


പ്രഖ്യാപനത്തെ സ്വാഗതം ചെയ്ത് ഷെയ്ഖ് മക്തൂം ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം യുഎഇ നേതൃത്വത്തിന് അഭിനന്ദനം അറിയിച്ചു. ലോക സമ്പദ്‌വ്യവസ്ഥ, ധനനയങ്ങൾ, സാമ്പത്തിക സ്ഥിരത, അന്താരാഷ്ട്ര വികസനം തുടങ്ങിയ വിഷയങ്ങളിൽ ആഴത്തിലുള്ള ചർച്ചകൾക്ക് വേദിയാകുന്ന ഈ സമ്മേളനം യുഎഇയുടെ ആഗോള സ്ഥാനത്തെ കൂടുതൽ ശക്തിപ്പെടുത്തുന്നതായും അദ്ദേഹം പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home