ഏപ്രിൽ 2 ന് ലോക ഓട്ടിസം അവബോധ ദിനം

കെ എൽ ഗോപി
Published on Apr 01, 2025, 07:47 PM | 1 min read
ഷാർജ: ഏപ്രിൽ രണ്ടിന് ലോക ഓട്ടിസം അവബോധദിനമായി യുഎഇ ആചരിക്കുന്നു. ഓട്ടിസം ബാധിച്ച വ്യക്തികളുടെ കഴിവുകൾ വികസിപ്പിക്കുന്നതിനും, ജീവിതനിവാരം മെച്ചപ്പെടുത്തുന്നതിനും, ഭാവി സുരക്ഷിതമാക്കുന്നതിനും, സമൂഹത്തിൽ സജീവ പങ്കാളിത്തം ഉറപ്പാക്കുന്നതിനും ലക്ഷ്യമിട്ടാണ് ഓട്ടിസം അവബോധ ദിനം ആചരിക്കുന്നത്. ദിനാചരണത്തിന്റെ ഭാഗമായി സായിദ് ഹയർ ഓർഗനൈസേഷൻ ഫോർ പീപ്പിൾ ഓഫ് ഡിറ്റർമിനേഷൻ ഓട്ടിസം ബാധിച്ച 522 വിദ്യാർത്ഥികൾക്ക് അന്താരാഷ്ട്ര അംഗീകാരമുള്ള പരിചരണ പുനരധിവാസ പരിപാടികൾ നടപ്പിലാക്കും.
സായിദ് ഹയർ ഓർഗനൈസേഷൻ ഫോർ പീപ്പിൾ ഓഫ് ഡിറ്റർമിനേഷൻ അന്താരാഷ്ട്ര തലത്തിൽ നിരവധി പദ്ധതികൾ ആവിഷ്കരിച്ച് നടപ്പിലാക്കുന്നുണ്ട്. ബുദ്ധിപരമായ വൈകല്യങ്ങളും നിശ്ചയദാർഢ്യം ഉള്ള ആളുകളുടെ അമ്മമാർ രക്ഷിതാക്കൾ കുടുംബങ്ങൾ എന്നിവർക്കായി ഈജിപ്തിൽ നടപ്പിലാക്കിയ "ബ്രിഡ്ജസ് ഓഫ് ഹോപ്പ്" പ്രോഗ്രാമിലൂടെ ഓട്ടിസം ബാധിച്ച നിരവധി പേർക്കാണ് സായിദ് ഹയർ ഓർഗനൈസേഷൻ വഴി ഈ അടുത്തിടെ സഹായം എത്തിച്ചത്.










0 comments