ഡബ്ല്യുഎംഎഫ് ഒമാൻ ചാപ്റ്റർ ഓണാഘോഷം

മസ്‌കത്ത്: വേൾഡ് മലയാളി ഫെഡറേഷൻ ഒമാൻ ചാപ്റ്ററിന്റെ ഓണാഘോഷം റുവിയിലെ സ്റ്റാർ ഓഫ് കൊച്ചിൻ ബാങ്ക്വറ്റ് ഹാളിൽ നടന്നു. സംഘടനയുടെ പത്താം വാർഷികവും ചടങ്ങിൽ ആഘോഷിച്ചു. ഡബ്ല്യുഎംഎഫ് ഗ്ലോബൽ ചെയർമാൻ ഡോ. ജെ രത്നകുമാർ, ഗ്ലോബൽ പ്രസിഡന്റ് ആനി ലിബു, ഗ്ലോബൽ വൈസ് പ്രസിഡന്റ് ഉല്ലാസ് ചെറിയാൻ, ദേശീയ പ്രസിഡന്റ് ജോർജ് പി രാജൻ തുടങ്ങിയവർ പങ്കെടുത്തു.
കുട്ടികളുടെയും വനിതകളുടെയും കലാപരിപാടികൾ, ഡബ്ല്യുഎംഎഫിന്റെ ലിറ്റിൽ സ്റ്റാർസ് അവതരിപ്പിച്ച പരിപാടികൾ, തമ്ജീദ് അവതരിപ്പിച്ച മാവേലി വേഷം എന്നിവ അരങ്ങേറി. പരമ്പരാഗത ഓണസദ്യയും ആഘോഷത്തിന്റെ ഭാഗമായി.
അഞ്ജുവും അനിൽ വർഗീസും പ്രോഗ്രാം കോ -ഓർഡിനേറ്റർമാരും ദീപ്തി ശ്യാം അവതാരകയുമായി. അനിത രാജൻ, രൂപ സുനിൽ, ഇന്ദു നാരായണൻ, അനൂപ് ദിവാകരൻ, അർച്ചന, ജയനന്ദൻ, പ്രവീൺ മാധവൻ, നീത അനിൽ, ഡോ. അഞ്ജു, മുഹമ്മദ് യാസീൻ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.









0 comments