ad
Deshabhimani

ഡബ്ല്യുഎംസി മിഡിൽ ഈസ്റ്റ് ക്രിസ്‌മസ്, പുതുവത്സര ആഘോഷം

wmc middle east xmas
വെബ് ഡെസ്ക്

Published on Jan 05, 2026, 04:07 PM | 1 min read

ദുബായ്: വേൾഡ് മലയാളി കൗൺസിൽ മിഡിൽ ഈസ്റ്റ് റീജണലിന്റെ ക്രിസ്‌മസ്, പുതുവത്സര ആഘോഷങ്ങൾ അജ്മാൻ ഫാം ഹൗസിൽ നടന്നു. ഗ്ലോബൽ ചെയർമാൻ ഡോ. ഐസക് ജോൺ പട്ടാണിപറമ്പിൽ ഉദ്ഘാടനം ചെയ്തു. റീജണൽ പ്രസിഡന്റ് വിനേഷ് മോഹൻ അധ്യക്ഷനായി.


ചെയർമാൻ സന്തോഷ് കേട്ടേത്ത്, മിഡിൽ ഈസ്റ്റ് കോഓർഡിനേറ്റർ ടി വി തോമസ്, ഗ്ലോബൽ സെക്രട്ടറി ജനറൽ മൂസ കോയ, വൈസ് പ്രസിഡന്റ് ചാൾസ് പോൾ, വി സി ഷാഹുൽ ഹമീദ്, അഡ്വൈസറി ബോർഡ് അംഗം വർഗീസ് പനക്കൽ, വിമൻസ് കൗൺസിൽ പ്രസിഡന്റ് എസ്‌തർ ഐസക്, മീഡിയ ഫോറം സെക്രട്ടറി വി എസ് ബിജുകുമാർ, പ്രോഗ്രാം കോഓർഡിനേറ്റർ ലാൽ ഭാസ്‌കർ, സെക്രട്ടറി രാജീവ് കുമാർ, വൈസ് പ്രസിഡന്റ് അഡ്മിൻ ജോസഫ് തോമസ് തുടങ്ങിയവർ സംസാരിച്ചു. ക്രിസ്‌മസ് ട്രീ മത്സരം, കേക്ക് നിർമാണം എന്നിവയ്ക്കൊപ്പം അംഗങ്ങൾ അവതരിപ്പിച്ച വിവിധ കലാപരിപാടികളും ഫുഡ് സ്റ്റാളുകളുമുണ്ടായി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home