Deshabhimani

മുഹമ്മദ് സലീമിന് 
സ്വീകരണം

Warm Reception Muhammed Salim.jpg
വെബ് ഡെസ്ക്

Published on Oct 10, 2026, 08:55 AM | 1 min read

ജിദ്ദ: ഉംറ നിർവഹിക്കാനായി സ‍ൗദിയിലെത്തിയ മുൻ പ്രവാസിയും പെരിന്തൽമണ്ണ നഗരസഭ മുൻ ചെയർമാനുമായ മുഹമ്മദ് സലീമിനും ഭാര്യക്കും ജിദ്ദ മല്ലൂസ് സ്വീകരണം നൽകി. ​ലത്തീഫ് എൻ കൺഫേർട്ട്സ് അധ്യക്ഷനായി. നൗഷാദ് ചാത്തല്ലൂർ, മുഹമ്മദ് സലീം, ഡോ. ഇന്ദു, അനുപമ ബിജുരാജ്, അയ്യൂബ്, ഷമീം എന്നിവർ സംസാരിച്ചു. വാസു ഹംദാൻ കവിതകളും കരീം മാവൂർ ഗാനവും സന്തോഷ് കളക്കാട്ട്‌ കീർത്തനവും ആലപിച്ചു. അദ്നു, ബിജുരാജ് രാമന്തളി, യൂസഫ്, റംല, നഫീഹ, താഹിർ, ഫസലുറഹ്മാൻ എന്നിവർ നേതൃത്വം നൽകി.





Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home