ad
Deshabhimani

സലാലയിൽ വാങ്കൻ ഷോട്ടോക്കാൻ കരാട്ടെ ഇന്റർനാഷണലിന്റെ പുതിയ ശാഖ പ്രവർത്തനമാരംഭിച്ചു

Wankan Shotokan Karate
വെബ് ഡെസ്ക്

Published on Jan 18, 2026, 02:28 PM | 1 min read

സലാല: കരാട്ടെ പരിശീലന സ്ഥാപനമായ വാങ്കൻ ഷോട്ടോക്കാൻ കരാട്ടെ ഇന്റർനാഷണലിന്റെ പുതിയ ശാഖ സെൻട്രൽ സലാലയിൽ പ്രവർത്തനമാരംഭിച്ചു. മസ്കത്തിൽ നിലവിൽ 21 ശാഖകളുള്ള സ്ഥാപനത്തിന്റെ ഒമാനിലെ 22-ാമത്തെ ശാഖയാണിത്. ദോഫാർ മേഖലയിലെ സ്ഥാപനത്തിന്റെ ആദ്യ ചുവടുവെപ്പാണിതെന്ന് അധികൃതർ അറിയിച്ചു. ഇന്ത്യൻ സ്കൂൾ സലാല അസിസ്റ്റന്റ് വൈസ് പ്രിൻസിപ്പൽ ഡോ. വിപിൻ ദാസ് സി കെ സെന്റർ ഉദ്ഘാടനം ചെയ്തു. സുനിൽ കുമാർ ചടങ്ങിൽ സ്വാഗതം ആശംസിച്ചു. അമേരിക്കയിലെ സിഡാർ ബ്രൂക്ക് സർവകലാശാലയിൽ നിന്നും കരാട്ടെയിൽ ഓറണറി ഡോക്ടറേറ്റ് നേടിയ ഡോ. അബ്ദുൽ റഷീദ്, ഡോ. താജുദ്ദീൻ ഹുസൈൻ എന്നിവരാണ് സാരഥികൾ.


ഷോട്ടോക്കാൻ കരാട്ടെയെക്കുറിച്ച് പരിചയപ്പെടുത്തിക്കൊണ്ട് ഡോ. താജുദ്ദീൻ ഹുസൈൻ സംസാരിച്ചു. അൽ നഹ്ദ അൽ ഒമാനിയ കമ്പനി പി ആർ ഒ മസാർ അലാവുദ്ദീൻ ഹമീദ് ഖുറേഷി മുഖ്യാതിഥിയായി പങ്കെടുത്തു. സലാലയിലെ മറ്റ് സ്ഥലങ്ങളിലും വരും ദിവസങ്ങളിൽ കൂടുതൽ ക്ലബ്ബുകൾ വികസിപ്പിക്കാൻ പദ്ധതിയുണ്ടെന്ന് മാനേജ്‌മെന്റ് അറിയിച്ചു. നിലവിൽ കരാട്ടെ പരിശീലനമാണ് ഇവിടെ നൽകുന്നത്. കുട്ടികൾക്കും യുവാക്കൾക്കുമായി പ്രത്യേക സമയം ലഭ്യമാണ്. വരും ദിവസങ്ങളിൽ കിക്ക് ബോക്സിംഗ്, യോഗ, ജിം, സിനിമാറ്റിക് ഡാൻസ് എന്നിവയും ആരംഭിക്കും.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home