ad
Deshabhimani

മാതൃദിനത്തിൽ വാങ്കൻ കരാട്ടെ സലാലയിൽ വനിതകൾക്കായി പ്രതിരോധ ക്ലാസ് സംഘടിപ്പിച്ചു

wangan karate salala
വെബ് ഡെസ്ക്

Published on May 11, 2026, 09:45 PM | 1 min read

സലാല: ലോക മാതൃദിനാചരണത്തോടനുബന്ധിച്ച് വാങ്കൻ കരാട്ടെ ഇന്റർനാഷണൽ സലാല ഘടകത്തിന്റെ ആഭിമുഖ്യത്തിൽ വനിതകൾക്കായി സ്വയംരക്ഷാ പരിശീലന ക്ലാസ് സംഘടിപ്പിച്ചു. സുനിൽ നായർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഹെർ സലാല കൺവീനർ കോർ ഡോ. സമീറ സിദ്ദിഖ് മുഖ്യപ്രഭാഷണം നടത്തി. കുട്ടികളുടെ ശോഭനമായ ഭാവി കെട്ടിപ്പടുക്കുന്നതിൽ മാതാക്കൾ വഹിക്കുന്ന നിർണ്ണായകമായ പങ്കിനെക്കുറിച്ചും കുടുംബങ്ങളിൽ സ്ത്രീകൾ ആർജിക്കേണ്ട കരുത്തിനെക്കുറിച്ചും അവർ സംസാരിച്ചു.


ഹെർ സലാല കൺവീനർ ഷാഹിദ കലാം, പ്രശസ്ത പിന്നണി ഗായിക സൗമ്യ സനാതനൻ, സുംബ ഡാൻസ് ട്രെയിനർ ഹസ്ന തുടങ്ങിയ പ്രമുഖർ ചടങ്ങിൽ വിശിഷ്ടാതിഥികളായി പങ്കെടുത്തു. കരാട്ടെ ഇൻസ്‌ട്രക്റ്റർ മനീഷ് രാമിയുടെ നേതൃത്വത്തിലാണ് പ്രത്യേക സ്വയംരക്ഷാ പരിശീലന ക്ലാസ് നടന്നത്. ദൈനംദിന ജീവിതത്തിൽ സ്ത്രീകൾ നേരിട്ടേക്കാവുന്ന വെല്ലുവിളികളെ ആത്മവിശ്വാസത്തോടെ നേരിടുന്നതിനും ശാരീരികക്ഷമത വർദ്ധിപ്പിക്കുന്നതിനും ആവശ്യമായ അടിസ്ഥാന പ്രതിരോധ മുറകൾ ക്ലാസ്സിൽ അവതരിപ്പിച്ചു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home