വയലാർ സ്മൃതി കാവ്യസന്ധ്യ ശനിയാഴ്ച സോഹാറിൽ നടക്കും

സോഹാർ: സോഹാർ ലിറ്റററി ഫോറത്തിന്റെ ആദ്യ സാംസ്കാരിക പരിപാടിയായ ‘വയലാർ സ്മൃതി കാവ്യസന്ധ്യ’ ശനിയാഴ്ച സോഹാർ പാം ഗാർഡൻ ക്ലാസിക് വില്ലാ ഹാളിൽ നടക്കും. പരിപാടിയുടെ ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
വയലാറിന്റെ മകനും മലയാള ഗാനരചയിതാവും കവിയുമായ വയലാർ ശരത്ചന്ദ്ര വർമ്മ മുഖ്യാതിഥിയാകും. സോഹാർ ലിറ്റററി ഫോറം സാഹിത്യത്തിനുള്ള സമഗ്ര സംഭാവനയ്ക്കായി ഏർപ്പെടുത്തിയ പ്രഥമ ‘സുവർണ്ണ തൂലികാ’ പുരസ്‌കാരം വയലാർ ശരത്ചന്ദ്ര വർമ്മയ്ക്ക് സമ്മാനിക്കും. മിറോഷ് ബാബുവിന്റെ ഇടയ്ക്കയുടെ പശ്ചാത്തലത്തിലുള്ള വയലാർ കവിതാപാരായണ മത്സരവും, അനുബന്ധ നൃത്തശില്പങ്ങളുമാണ് പരിപാടിയുടെ മുഖ്യ ആകർഷണം.
വയലാറിന്റെ വരികളുടെ സ്നേഹഭരിതമായ ഓർമപ്പെടുത്തലാണ് ഈ സ്മരണാഞ്ജലിയെന്ന് ലിറ്റററി ഫോറം പ്രവർത്തകർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ശനിയാഴ്ച ഉച്ചക്ക് 3.30 നാണ് പരിപാടി ആരംഭിക്കുക. പ്രവേശനം പൂർണമായും സൗജന്യമാണെന്ന് ലിറ്റററി ഫോറം പ്രസിഡന്റ് കെ ആർ പി വള്ളികുന്നം പറഞ്ഞു.










0 comments