ad
Deshabhimani

വേനൽ പറവകൾ ക്യാമ്പിന് തുടക്കം

Vanal Paravakal Summer Camp .jpg
വെബ് ഡെസ്ക്

Published on Jul 19, 2026, 11:04 AM | 1 min read

അബുദാബി: ​അബുദാബി മലയാളി സമാജം സംഘടിപ്പിക്കുന്ന അനുരാഗ് മെമ്മോറിയൽ ‘വേനൽ പറവകൾ' സമ്മർ ക്യാമ്പ്‌ ശനിയാഴ്‌ച ആരംഭിച്ചു. മോട്ടിവേറ്റിങ് സ-്‌പീക്കറും സൈക്കോളജിസ്റ്റുമായ അസ-്‌നത്ത് മൻസൂറാണ് ക്യാമ്പ് നയിക്കുന്നത്. വിനോദ വിജ്‌ഞാന പരിപാടികൾ, ദിവസം ഒരു മണിക്കൂർവീതം വിവിധ മേഖലകളിലെ ക്ലാസുകൾ എന്നിവ ക്യാമ്പിൽ നടക്കും. പങ്കെടുക്കുന്ന കുട്ടികൾക്കായി മുസഫ, എംബിസെഡ്‌, ബനിയാസ് എന്നിവിടങ്ങളിൽനിന്ന് വാഹനസൗകര്യവുമുണ്ട്‌.


കൺവീനർ നസീർ പെരുമ്പാവൂർ, ജോ. കൺവീനർമാരായ അഭിലാഷ് പിള്ള, സിറാജ് മാള എന്നിവരുടെ നേതൃത്വത്തിൽ വിവിധ കമ്മിറ്റികൾ പ്രവർത്തിക്കുന്നുണ്ട്‌. സമാജം പ്രസിഡന്റ് എ എം അൻസാർ, ജനറൽ സെക്രട്ടറി പി ടി റഫീഖ്, കോ ഓർഡിനേഷൻ ചെയർമാൻ ബി യേശുശീലൻ, ജനറൽ കൺവീനർ സുരേഷ് പയ്യന്നൂർ, വൈസ് പ്രസിഡന്റ് നസീർ പെരുമ്പാവൂർ, മീഡിയ കോ ഓർഡിനേറ്റർ സിറാജ് മാള, ട്രഷറർ അനീഷ് മോൻ, ക്യാമ്പ് ഡയറക-്‌ടർ അസ-്‌നത്ത് മൻസൂർ എന്നിവർ നേതൃത്വം നൽകുന്നു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home