ad
Deshabhimani

മുന്നറിയിപ്പുമായി ഒമാനിലെ യുഎസ് എംബസി

oman us embassy
വെബ് ഡെസ്ക്

Published on Mar 01, 2026, 01:42 PM | 1 min read

മസ്‌കത്ത്‌ : ഇറാൻ ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ പ‍ൗരന്മാർക്ക്‌ മുന്നറിയിപ്പുമായി ഒമാനിലെ യുഎസ് എംബസി. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ അമേരിക്കൻ പൗരന്മാർ താമസസ്ഥലങ്ങളിൽ കഴിയണം. ഭക്ഷണം, വെള്ളം, മരുന്നുകൾ, മറ്റ് അവശ്യവസ്തുക്കൾ എന്നിവയുടെ വിതരണം ഉറപ്പാക്കണമെന്നും എംബസി വ്യക്തമാക്കി. സുരക്ഷയെക്കുറിച്ചുള്ള ഏറ്റവും പുതിയ വിവരങ്ങൾ ലഭിക്കാനായി സ്മാർട്ട് ട്രാവലർ എൻറോൾമെന്റ് പ്രോഗ്രാമിൽ ചേരണം. സുരക്ഷിത കെട്ടിടത്തിൽ കഴിയണമെന്നും മുന്നറിയിപ്പിലുണ്ട്‌.


അതിനിടെ ഒമാൻ വിദേശമന്ത്രി സയ്യിദ് ബദർ ബിൻ ഹമദ് അൽ ബുസൈദിയും ഇറാൻ വിദേശമന്ത്രി ഡോ. അബ്ബാസ് അരഘ്ചിയും ടെലിഫോണിൽ സംസാരിച്ചു. സംയമനം പാലിക്കണമെന്നും നല്ല അയൽപക്ക ബന്ധങ്ങളെ ദുർബലപ്പെടുത്തുന്ന പ്രവർത്തനങ്ങൾ ഒഴിവാക്കണമെന്നും ഒമാൻ വിദേശമന്ത്രി ആവശ്യപ്പെട്ടു. സമാധാനത്തിന്‌ ആഹ്വാനം ചെയ്യുന്ന ഇറാന്റെ നിലപാടും ​​അരഘ്ചി അറിയിച്ചു. സംഘർഷം ലഘൂകരിക്കാനും സ്ഥിരത പുനഃസ്ഥാപിക്കാനുമുള്ള ഗൗരവമേറിയ ശ്രമങ്ങൾക്കുള്ള ഇറാന്റെ തുറന്ന മനസ്സും അദ്ദേഹം വ്യക്തമാക്കി.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home