കുവൈത്തിലും ഉൗബർ ടാക്‌സി

കുവൈത്ത് സിറ്റി : ആഗോള ഓൺലൈൻ യാത്രാസേവന കമ്പനിയായ ഉൗബർ കുവൈത്തിൽ പ്രവർത്തനം ആരംഭിച്ചു. രാജ്യത്ത് ഡിജിറ്റൽ സേവനങ്ങളുടെ ഉപയോഗം വർധിക്കുന്ന സാഹചര്യത്തിലാണ് ഉൗബറിന്റെ കടന്നുവരവ്. മൊബൈൽ ആപ്പിലൂടെ വാഹനം ബുക്ക് ചെയ്യാനും യാത്ര തത്സമയം നിരീക്ഷിക്കാനും ഇലക-്‌ട്രോണിക് സംവിധാനത്തിലൂടെ പണമട്ക്കാനും സൗകര്യമുണ്ട്. രാജ്യത്തെ സ-്‌മാർട്ട് ഗതാഗത സംവിധാനം ശക്തിപ്പെടുത്താനും ആപ്പ് അധിഷ്‌ഠിത യാത്രാസേവനങ്ങൾ വിപുലീകരിക്കാനും ഇത് സഹായകമാകുമെന്നാണ് വിലയിരുത്തൽ. ഉൗബറിന്റെ വരവോടെ യാത്രാസേവന വിപണിയിൽ മത്സരം ശക്തമാകും. നിരക്കുകളും സൗകര്യങ്ങളും താരതമ്യംചെയ-്‌ത് അനുയോജ്യമായ സേവനം തെരഞ്ഞെടുക്കാൻ യാത്രക്കാർക്ക് കൂടുതൽ അവസരവും ലഭിക്കും.









0 comments